അജ്ഞാത സംഘം യുവാവിനെ വെട്ടി കിണറ്റിലെറിഞ്ഞു; കത്തി കണ്ടെത്തി, പോലീസ് പറയുന്നത്

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. കൊടിയത്തൂരിലാണ് സംഭവം. കാരാളിപ്പറമ്പില്‍ രമേശിനെയാണ് അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

20

ഫയര്‍ഫോഴ്‌സ് എത്തിയാണ് രമേശിനെ പുറത്തെടുത്തത്. സംഭവസ്ഥലത്ത് നിന്നു ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

പുലര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു. ഫോണ്‍ വിളിച്ച് വീട്ടിന്റെ പുറത്തേക്ക് വരാന്‍ ഒരു സംഘം ആവശ്യപ്പെടുകയായിരുന്നുവത്രെ. വീടിന്റെ വരാന്തയിലിട്ടാണ് വെട്ടിയതെന്ന് പോലീസ് പറയുന്നു. ശേഷം കിണറ്റിലിടുകയായിരുന്നുവെന്നാണ് കരുതുന്നത്.

നാട്ടുകാരില്‍ ഒരാള്‍ ഞെരുക്കം കേട്ട് നോക്കിയപ്പോഴാണ് രമേശിനെ പരിക്കേറ്റ നിലയില്‍ കിണറ്റില്‍ കണ്ടത്. എന്താണ് കാരണമെന്ന് വ്യക്തമല്ല. നേരത്തെയുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് പോലീസ് പറയുന്നു. പക്ഷേ, എന്താണ് മുമ്പുണ്ടായ തര്‍ക്കമെന്ന് വ്യക്തമല്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth attacked kodiyathoor in Kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്