കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയരെ ഞങ്ങള്‍ ജയിലിലാണ്... ജയിലില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌!!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പ്രിയരേ.. ഞങ്ങള്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്... പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോലിയുടെ ഫേസ് ബുക്ക്‌പോസ്റ്റ് വിവാദമാകുന്നു. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ കൊടി സുനിയും കൂട്ടരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. കൊടി സുനിയും കൂട്ടരും ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയതാണ്.

അതീവ സുക്ഷയുള്ള സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മൊബൈലുപയോഗിച്ചിരിക്കുന്നത് ആഭ്യന്തരവകുപ്പിനും ജയില്‍ വകുപ്പിനും തലവേദനായായിരിക്കുകയാണ്. കണ്ണൂരില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍പ്രതിഷേധിച്ച് നിയമസഭാ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

Riyas Mukkoli

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്‌. ജയിലില്‍ കഴിയവെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായ റിയാസ് മുക്കോലി ഫേസ് ബുക്ക് പോസ്റ്റിട്ടത്. പ്രിയരെ .... സംസ്ഥാന കമ്മറ്റിയുടെ ഇന്നലത്തെ നിയമസഭാ മാര്‍ച്ചില്‍ അറസ്റ്റ് വരിക്കുകയുണ്ടായി. സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസുള്‍പ്പെടെ ഞങ്ങള്‍ പത്തോളം പേര്‍ പൂജപ്പുര ജയിലില്‍ റിമാന്റിലാണ് . തീര്‍ത്തും അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് രാജ് അടിച്ചേല്‍പ്പിച്ച് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ സെല്‍ ഭരണത്തിനെതിരെ ജനാധിപത്യപരമായ സംയമനത്തോടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ടെന്നുമാണ് റിയാസിന്റെ പോസ്റ്റ്.

എന്തായാലും റിയാസിന്‍രെ പോസറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജയിലില്‍ നിന്ന് മാബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് റിയാസിനെതിരെ നടപടിയെടുക്കണമെന്നാണ് ഒരു കൂട്ടരുടെ ആവശ്യം. ജയില്‍ അധികൃതരുടെ അനാസ്ഥയെയും ചോദ്യം ചെയ്യുന്നുണ്ട്. ജയിലില്‍ കഴിയവെ ഫേസ്ബുക്ക് ഉപയോഗിച്ച് പിണറായി വിജയന്റെ സെല്‍ഭരണത്തെക്കുറിച്ച് ആരോപിക്കുന്ന റിയാസിനെ പരിഹസിച്ചും ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്.

റിമാന്‍ഡ് പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ആര് അനുവാദം നല്‍കിയെന്നും ചോദ്യമുയരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിഐപി പരിഗണന നല്‍കിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്തര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

English summary
Youth Congress leader Facebook Post from Central jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X