കണ്ണൂർ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: സിപിഎമ്മിന്റെ കൊലവിളി വീഡിയോ പുറത്ത്

 • Posted By: SANOOP PC
Subscribe to Oneindia Malayalam
cmsvideo
  കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം, CPMൻറെ കൊലവിളി വീഡിയോ | Oneindia Malayalam

  കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെതിരെ സിപിഎം നടത്തിയ കൊലവിളി പ്രകടത്തിന്റെ വീഡിയോ പുറത്ത്. എടയന്നൂരില്‍ നടന്ന സിപിഎമ്മിന്റെ പ്രകടനത്തിലാണ്  കൊലവിളി നടന്നത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം.

  ഗള്‍ഫില്‍ ചുവടുറപ്പിച്ച് ഇന്ത്യ; മോദി തന്ത്രം വിജയം, ദുഖും തുറമുഖം സൈന്യത്തിന്, വിറളി പൂണ്ട് ചൈന

  എടയന്നൂര്‍ സ്‌കൂളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കെഎസ്‌യു എസ്എഫ്‌ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഷുഹൈബിന്റെ കൊലപാകമെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച രാത്രിയാണ് ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

   ythcngrs

  ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നാളെ കണ്ണൂരില്‍ ഉപവാസം സംഘടിപ്പിക്കും. എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്നും സംഭവത്തില്‍ അപലപിക്കുന്നതായും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലിയില്‍ നടത്തുന്ന ഹര്‍ത്താല്‍ തുടരുന്നു.

  English summary
  youth congress leaders shuhaibs death,cpms threatening video out

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്