കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാകയെ അപമാനിച്ചു; സിപിഎം, സിപിഐ നേതാക്കള്‍ക്കെതിരെ പരാതി, കെ സുരേന്ദ്രനെതിരെ കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് സിപിഎം, സിപിഐ നേതാക്കള്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ പാലോട് ആണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യം ലഭിച്ച 1947ല്‍ പതാക ഉയര്‍ത്തിയ ശേഷം ആദ്യമായിട്ടാണ് ഇവര്‍ ആഗസ്റ്റ് 15ന് ദേശീയ പതാക ഉയര്‍ത്തുന്നത്. പാര്‍ട്ടി പതാകയുടെ തൊട്ടടുത്താണ് ദേശീയ പതാക ഉയര്‍ത്തിയത്. ദേശീയ പതാക ചട്ട പ്രകാരം ഇത് കുറ്റകരമാണ്. ദേശീയ പതാക ഉയര്‍ത്തുന്ന സ്ഥലത്ത് മറ്റൊരു കൊടിയും പാടില്ല. ഇക്കാര്യമാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. സിപിഐ നേതാക്കള്‍ എംഎന്‍ സ്മാരകത്തില്‍ പാര്‍ട്ടി പതാകയ്ക്ക് താഴെയായിട്ടാണ് ദേശീയ പതാക ഉയര്‍ത്തിയതത്രെ.

ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ടു... 2 ലക്ഷം രൂപയുടെ ബില്ലടച്ചത് അമ്മ, മമ്മൂക്കയും ലാലേട്ടനും വിളിച്ചുശ്വാസം കിട്ടാതെ വെപ്രാളപ്പെട്ടു... 2 ലക്ഷം രൂപയുടെ ബില്ലടച്ചത് അമ്മ, മമ്മൂക്കയും ലാലേട്ടനും വിളിച്ചു

എകെജി സെന്ററിലെ ചട്ടലംഘനം ആദ്യം ചൂണ്ടിക്കാട്ടിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥനാണ്. അദ്ദേഹം ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ടു. നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശീലമില്ലാത്തതിനാലാണ് തെറ്റുവരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാക സ്ഥാപിക്കരുത് എന്നാണ് നിയമം. ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ശബരീനാഥന്‍ ആരോപിച്ചു.

p

അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ദേശീയ ഗാനം ചൊല്ലിയ വേളയില്‍ വരി തെറ്റി ചൊല്ലിയതും വിവാദമായി. ദേശീയ ഗാനത്തിന്റെ ആറാമത്തെ വരിയാണ് അദ്ദേഹം തെറ്റിച്ചത്. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയത് തലകീഴായിട്ടാണ്. അല്‍പ്പ നേരം കഴിഞ്ഞാണ് അമളി മനസിലായത്. തുടര്‍ന്ന് താഴെയിറക്കി വീണ്ടും കെട്ടുകയായിരുന്നു. സുരേന്ദ്രനെതിരെ സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്തു.

കാബൂള്‍ പിടിച്ച് താലിബാന്‍; അധികാരം കൈമാറും, രക്തച്ചൊരിച്ചിലില്ല... ജലാലി പുതിയ പ്രസിഡന്റ്?കാബൂള്‍ പിടിച്ച് താലിബാന്‍; അധികാരം കൈമാറും, രക്തച്ചൊരിച്ചിലില്ല... ജലാലി പുതിയ പ്രസിഡന്റ്?

1947ലെ ആദ്യ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം ആദ്യമായിട്ടാണ് സിപിഎം നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. സ്വാതന്ത്ര്യം കിട്ടയപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി പി കൃഷ്ണപിള്ള ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ടെന്ന് വിജയാഘവന്‍ പറഞ്ഞു. എകെജിയും ഇഎംഎസും കൃഷ്ണപിള്ളയും ദേശീയ പ്രസ്ഥാനത്തിന് മുന്നില്‍ നിന്നവരാണെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തുവന്നിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നായിരുന്നു ഇതിനോടുള്ള വിജയരാഘവന്റെ മറുപടി.

Recommended Video

cmsvideo
തലത്തിരിഞ്ഞ് സുരേന്ദ്രനും കൂട്ടരും..കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

English summary
Youth Congress Lodged Complaint Against CPM, CPI Leaders over National Flag hoisting, Police Filed FIR Against BJP President K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X