ഇങ്ങനെയുമുണ്ടോ ഒരാഘോഷം; പോലീസിനു നേരെ പെപ്പർ സ്പ്രേ, ദമ്പതികൾക്ക് മർദ്ദനം, പ്രതികളിൽ 'മൈനറും'!

  • Posted By: Desk
Subscribe to Oneindia Malayalam

രാജാക്കാട്: പുതുവത്സരദിനത്തിൽ മയക്കുമരുന്ന മാഫിയ അഴിഞ്ഞാടി. അതിരുവിട്ട ആഘോഷം തടയാനെത്തിയ പോലീസിനുനേരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയ സംഭവത്തിൽ വിദ്യാർത്ഥികളടക്കം ഏഴ് പേർ പിടിയിലായി. പുതുവർഷരാത്രി ഏകദേശം പന്ത്രണ്ടര മണിയോടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബ്ലൂസ്റ്റാർ സുജിത്തെന്ന് അറിയപ്പെടുന്ന കരുവച്ചാട്ട് സുജിത്ത് രാജിന്റെ നേതൃത്വത്തിൽ പതിനാലംഗം സംഘം ടൗണിൽ അഴിഞ്ഞാടുകയായിരുന്നു.

കൊച്ചി ലഹരിക്കടിമ? മയക്കുമരുന്ന് കൈമാറ്റം കൊച്ചി ഹോട്ടലുകളിൽ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ!

മുസ്ലീങ്ങൾ 14 കുട്ടികളെ ജനിപ്പിക്കും; ലക്ഷ്യം അധികാരം! പ്രധാനമന്ത്രി, രാഷ്ട്രപതി എല്ലാം മുസ്ലീങ്ങൾ!

സുജിത്ത് അടക്കമുള്ള ഏഴ്പേർ ഇപ്പോൾ ഒളിവിലാണ്. വ്യാപാരികളെ അടക്കം സംഘം മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ടൗണിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത് തടയാൻ ശ്രമിക്കുമ്പോഴാണ് അക്രമികൾ ഇവർക്കെതിരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയത്. തുടർന്ന് എസ്ഐ അനൂപിന്റെ നേതൃത്വത്തിൽ കൂടുതൽ സംഘം എത്തുമ്പോഴേക്കും എല്ലാവരും കുതറി ഓടുകയായിരുന്നു. അക്രമികളുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും ഉണ്ടായിരുന്നു.

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന്

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന്

എസ്റ്റേറ്റ് പൂപ്പാറ മകരപ്പറമ്പിൽ ശ്യാം(19), ശരത്ത്(18) നടുമുറ്റം തെക്കേക്കുന്നൽ എബിൻ എനിനവരും പ്രായപൂർത്തിയാകാത്ത മൂന്നു പേരുമടക്കം ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രാജാകാട്ട് മേഖലയിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് സുജിത്താണ്.

ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

മുമ്പ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാന്റിലായിരുന്നു സുജിത്ത്. അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയത്. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവലൈൻ ഹോമിലും മറ്റുള്ളവരെ കോടതിയിലും ഹാജരാക്കി. മദ്യലഹരിയിൽ ദമ്പതികളെ സംഘം ആക്രമിച്ചിരുന്നു. ഇതിന് നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദമ്പതികൾക്ക് നേരെ ആക്രമണം

ദമ്പതികൾക്ക് നേരെ ആക്രമണം

അക്രമികളുടെ ആക്രമണത്തിൽ മുണ്ടക്കയം ചിറ്റടി ചോറ്റി പുല്ലാട്ടിൽ പ്രമോദി(28)നെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ പെരുന്താനം സ്വദേശികളായ ഷാജി, ഷാഹിദ്, സിനാജ്, അൽത്താഫ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച വെളുപ്പിന് ഏകദേശം 1.15 മണിയോടെയാണ് ദമ്പതികളെ സംഘം അക്രമിച്ചത്.

വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു

വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു

കുട്ടിക്കാനം ഭാഗത്തു നിന്നും ബൈക്കിൽ വരികയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. പട്ടിക കഷണം കൊണ്ടുള്ള അടിയേറ്റ് പ്രമോദിന്റെ തലയ്ക്ക് പരിക്കേറ്റത്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youths arrested in Idukki

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്