• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല സെൻകുമാർ ഡിജിപി ആയത്', ചെന്നിത്തലയ്ക്ക് വിമർശനം

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന് പശ്ചാത്തപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ നീക്കങ്ങള്‍ നടത്തിയപ്പോള്‍ പല തവണ സെന്‍കുമാറിനെ പ്രതിരോധിച്ച് ചെന്നിത്തല രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ സെന്‍കുമാര്‍ പരസ്യമായി ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് ചെന്നിത്തല പശ്ചാത്താപം പ്രകടിപ്പിച്ചത്. ചെന്നിത്തലയ്ക്ക് മറുപടിയുമായി സെന്‍കുമാര്‍ രംഗത്ത് വന്നതോടെ വിവാദം ഒന്നുകൂടി കൊഴുത്തു. ചെന്നിത്തലയെ രൂക്ഷമായി കടന്നാക്രമിച്ച് യുവമോര്‍ച്ച നേതാവ് പ്രതീഷ് ബാബു രംഗത്ത് വന്നിരിക്കുകയാണ്.

അടുക്കള പണി എടുത്തിട്ടല്ല

അടുക്കള പണി എടുത്തിട്ടല്ല

പ്രതീഷ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' പിതൃശൂന്യതയെ നിന്റെ പേരോ രമേശ് ചെന്നിത്തല. സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെൻകുമാർ കേരള ഡി.ജി.പി.ആയത്. സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി IPS നേടി നിരവധി വർഷം പോലീസിൽ മികവ് തെളിയിച്ച ശേഷമാണ് DGP ആയത്. അദ്ദേഹം സിവിൽ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോൾ താങ്കൾ അലക്ക് പരിശീലനത്തിലായിരുന്നു.

തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല

തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല

നല്ല അലക്കുകാർ വേറെ ഇല്ലാത്തത് കൊണ്ട് താങ്കൾ ആഗ്രഹിച്ചത് കിട്ടി. വേറെ യോഗ്യൻ ഇല്ലാത്തത് കൊണ്ട് സെൻകുമാർ DGP യുമായി. 'ചക്കയാണേൽ ചുഴിഞ്ഞു നോക്കാം', സെൻകുമാറിനെ ഡിജിപിയാക്കിയത് താൻ‌ ചെയ്ത മഹാ അപരാധമെന്ന് പറയാൻ താങ്കളുടെ തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല DGP യുടെ നിയമനം. അതിന്റെ മാനദണ്ഡം യോഗ്യത മാത്രമാണ്. അത് സെൻകുമാറിനുണ്ടെന്നുള്ളത് സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

പിതൃശൂന്യ പ്രസ്താവന

പിതൃശൂന്യ പ്രസ്താവന

പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല, ടി.പി സെൻകുമാറിനെ ഡിജിപി ആക്കിയതിൽ പശ്ചാത്താപമുണ്ടെന്നു പറയുന്ന താങ്കളെയൊക്കെ ചുമന്നവരും ചുമക്കുന്നവരും അങ്ങയുടെ പിതൃശൂന്യ പ്രസ്താവന കണ്ട് ലജ്ജിക്കുന്നുണ്ടാകും.. പിന്നെ ഒറ്റ തന്ത അവകാശപ്പെടുന്നവർ നിലപാട് പറയുമ്പോൾ അസഹിഷ്ണുതയുടെ കുരു പൊട്ടിയൊലിക്കുന്നവർക്കുള്ള മരുന്ന് വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. അത് ലഭിക്കേണ്ട സമയത്ത് കൃത്യ അളവിൽ ലഭിച്ചുകൊള്ളും''

ചക്കയാണേല്‍ ചുഴിഞ്ഞ് നോക്കാമായിരുന്നു

ചക്കയാണേല്‍ ചുഴിഞ്ഞ് നോക്കാമായിരുന്നു

വടക്കേ ഇന്ത്യയില്‍ നിന്നുളള മറ്റൊരു ഉദ്യോഗസ്ഥന്‍ ആയിരുന്നു സീനിയോറിറ്റി പ്രകാരം ഡിജിപി ആകേണ്ടിയിരുന്നത് എന്നും എന്നാല്‍ ഒരു മലയാളി ഉദ്യോഗസ്ഥന്‍ ഡിജിപിയാകട്ടെ എന്ന് കരുതിയാണ് സെന്‍കുമാറിനെ നിയമിച്ചത് എന്നുമാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. എന്ത് ചെയ്യാനാണ്, ചക്കയാണേല്‍ ചുഴിഞ്ഞ് നോക്കാമായിരുന്നു എന്നും ചെന്നിത്തല പറയുകയുണ്ടായി.

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം

പിന്നാലെ സെൻകുമാർ ചെന്നിത്തലയ്ക്ക് രൂക്ഷമായ മറുപടിയുമായി രംഗത്ത് എത്തി. താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് എന്ന് സെന്‍കുമാര്‍ പരിഹസിച്ചു. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അതിനാലാണ് മുസ്ലീംമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. ചെന്നിത്തലയ്ക്കും സുഡാപ്പികള്‍ക്കും മാത്രമാണ് താനൊരു ദുരന്തമായി തോന്നുന്നത് എന്നും സെന്‍കുമാര്‍ പറഞ്ഞു.

English summary
Yuvamorcha leader slams Ramesh Chennithala in fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X