കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഇന്ന് 201 പേര്‍ക്ക് കൊവിഡ് രോഗമുക്തി, വാക്‌സിനേഷന്‍ നല്‍കിയത് 13555 പേര്‍ക്ക്

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ കോവിഡ് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 150 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. കാവനാട്, പട്ടത്താനം, വടക്കേവിള എന്നിവിടങ്ങളില്‍ മൂന്നു വീതമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതര്‍ ഉള്ളത്.

1

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയില്‍ ഏഴു പേര്‍ക്കാണ് രോഗബാധ. ഗ്രാമപഞ്ചായത്തുകളില്‍ കൊറ്റങ്കര-ഏഴ്, കല്ലുവാതുക്കല്‍, വെളിനല്ലൂര്‍, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ ആറു വീതവും അഞ്ചല്‍-അഞ്ച്, ഇളമാട്, ഓച്ചിറ, കുണ്ടറ, ചിതറ, തെന്മല, നെടുമ്പന, പെരിനാട്, വെളിയം പ്രദേശങ്ങളില്‍ നാലു വീതവും ഉമ്മന്നൂര്‍, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി, വിളക്കുടി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

അതേസമയം ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 13555 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 108 ആരോഗ്യപ്രവര്‍ത്തകരും 61 മുന്നണിപ്പോരാളികളും 126 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 6281 പേരും 60 വയസിന് മുകളിലുള്ള 6553 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 28 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 39 മുന്നണിപ്പോരാളികള്‍ക്കും 145 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 35 പേര്‍ക്കും 60 വയസിന് മുകളിലുള്ള 179 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

നാളെ കുണ്ടറ താലൂക് ആശുപത്രിയിലും പത്തനാപുരം, കലയ്ക്കോട്, അഞ്ചല്‍, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍ടിപിസിആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നന്നവര്‍ക്കും മറ്റ് സമ്മതിദായകരുടെ വോട്ടിടല്‍ കഴിഞ്ഞശേഷം അതാത് കേന്ദ്രത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടിടാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

English summary
158 tested positive on covid in kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X