കൊട്ടാരക്കരയിൽ പഞ്ചായത്തംഗത്തെ തെരുവുനായ കടിച്ചു
കൊല്ലം: കൊട്ടാരക്കരയിൽ തെരുവ് നായ ആക്രമണത്തിൽ. ഉമ്മന്നൂർ പഞ്ചായത്ത് അംഗത്തിന് പരിക്ക്. ശ്രീജിത്തിനെ ആണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഉമ്മന്നൂർ ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് ശ്രീജിത്തിന് സാരമായി പരുക്കേറ്റു.

നേരത്തെ ശാസ്താംകോട്ടയിൽ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം നടന്നത്. തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയപ്പോഴാണ് സജീഷ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ സജീഷിന്റെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിക്കുകയായിരുന്നു. കാലിൽ ആഴത്തിലുള്ള മുറിവുണ്ടെന്നണ് റിപ്പോർട്ട്. കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനു മുൻപും ഇവിടെ വച്ച് പലർക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്താംകോട്ട കായൽ കാണാൻ നിരവധി പേര്ഡ ദിവസേന എത്താറുണ്ട്. നായയെ തള്ളി മാറ്റുന്നതിനിടെ സജീഷ്കുമാറിനും മുറിവേറ്റിരുന്നു. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടുകയായിരുന്നു.
അതേസമയം വയനാട് പടിഞ്ഞാറത്തറയിൽ വിദ്യാർഥിനിക്കും തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു കടിയേറ്റത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു തെരുവ് നായ ആക്രമണം.
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ
സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട് നാദാപുരത്തും ബേപ്പൂരും തെരുവുനായ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ഇന്ന് പരുക്കേറ്റിരുന്നു. ബേപ്പൂർ അരക്കിണറിൽ ആറാം ക്ലാസ്സ് വിദ്യാർഥിനി വൈഗ, ഏഴാം ക്ലാസ് വിദ്യാർഥി നൂറാസ്, ഷാജുദ്ദീൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. നാദാപുരം വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ജയസൂര്യന് ആയിരുന്നു കടിയേറ്റത്.












Click it and Unblock the Notifications