സ്വന്തം വീട്ടില്‍ എന്തിനായിരുന്നു ആ 8ാം ക്ലാസുകാരന്‍ വിചിത്രസംഭവങ്ങള്‍ ചെയ്തത്? ഞെട്ടിക്കുന്ന കാരണം
കൊല്ലത്തെ വീട്ടിൽ സംഭവിച്ച വിചിത്ര സംഭവങ്ങൾ കേരളം മുഴുവൻ അത്ഭുതത്തോടെയാണ് കേട്ടത്. വാട്സാപ്പിൽ വരുന്ന മെസേജുകൾക്ക് അനുലരിച്ച് വീട്ടിലെ കാര്യങ്ങൾ ഒക്കെ നടക്കുന്നു. വീട്ടിൽ നടക്കുന്ന സംഭവങ്ങളും സംസാരവും ആളുകൾ വരുന്നതും ഇട്ടിരിക്കുന്ന ഡ്രസും ഒക്കെ വാട്സപ്പിലേക്ക് മെസേജായി എത്തുന്നു.ഇതോടെ വീട്ടുകാർ ആകെ ആശങ്കയിലായി.
സജിത എന്ന യുവതിയുടെ വാട്സാപ്പിലേക്കായിരുന്നു. അജ്ഞാതന്റെ സന്ദേശം ..ആദ്യം തന്റെ ഭർത്താവാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറയുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് അറിഞ്ഞത് ആ വീട്ടിലെ തന്നെ എട്ടാം ക്ലാസുകാരനായിരുന്നു സംഭവത്തിന് പിന്നിലെന്ന്. പക്ഷേ എന്തായിരുന്നു കാരണം...ആ കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

വീട്ടിലെ പ്രശ്ങ്ങൾ എല്ലാം നടന്നത് ആറുമാസത്തിനുള്ളിലാണെന് പരാതിക്കാരി സജിത പറഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് വയറുകൾ കത്തിയതോ സ്വിച്ച് ബോർഡുകൾ തകർന്നതോ ഒന്നും ഈ ആറുമാസത്തിനുള്ളിൽ അല്ല. അതിനുമുമ്പ് നടന്ന കാര്യങ്ങളാണ്. ഗൾഫിലായിരുന്ന പരാതിക്കാരി നാട്ടിൽ തിരിച്ചെത്തിയിട്ട് ആറുമാസം ആയുള്ളൂ.

അതുകൊണ്ട് തന്നെ അവർ ഈ പറഞ്ഞ കാര്യങ്ങൾക്കൊന്നും ദൃക്‌സാക്ഷിയല്ല. ഈ പറഞ്ഞവയൊന്നും വാട്സാപ്പിൽ മെസേജ് വന്ന് നടന്നവയും അല്ല. മുറിയിലെ ലൈറ്റും ഫാനും ഓഫ് ആകുന്നു, മോട്ടോർ ഒന്നായി വെള്ളം നിറഞ്ഞ് പോകുന്നു, സജിത ധരിച്ചിരുന്ന ഡ്രെസ്സിന്റെ നിറം അടക്കം പറയുന്നു തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് വാട്സാപ്പിൽ മെസേജ് ആയി വന്നത്..

സജിതയ്ക്ക് വാട്സാപ്പിലേക്ക് മെസേജ് അയക്കുന്ന ഇവരുടെ അമ്മയുടെ ഫോൺ കൈവശം വെച്ചിരുന്നത് എട്ടാംക്ലാസുകാരനായിരുന്നു. ഈ ഫോണിൽ നിന്നാണ് സജിതയുടെ ഫോണിലേക്ക് മെസേജ് അയച്ചത്. ഹാളിലിരിക്കുന്ന കുട്ടി തന്നെയാണ് ഇവരെ നേരിട്ട് കണ്ട് ഇട്ടിരിക്കുന്ന വസ്ത്രത്തെ കുറിച്ചും മറ്റും മെസേജ് അയക്കുന്നത്. റൂമിലെ ഫാനിനെ നിയന്ത്രിക്കുന്ന ബ്രേക്കർ ഹാളിലുമുണ്ട്. ഇവിടെ നിന്നാണ് കുട്ടി ഇത് ഓണും ഓഫും ആക്കുന്നത്.

കുട്ടിയ്ക്ക് സ്വന്തമായുള്ള മറ്റു രണ്ടു ഫോണിന്റെ സേർച്ച് ഹിസ്റ്ററി പരിശോധിച്ച് നോക്കിയ ഉദ്യോഗസ്ഥർ കണ്ടെത്തിയത് ബ്ലാക്ക് മാജിക്ക്, ഹിഡൻ കാമറ തുടങ്ങി കുട്ടി പരീക്ഷിക്കാതെ മാറ്റി വെച്ച കാര്യങ്ങളായിരുന്നു. ചോദ്യം ചെയ്തപ്പോൾ കുട്ടി കാര്യം പോലീസിനോട് സമ്മതിക്കുകയും ചെയ്തു. അമ്മയുടെ സഹോദരിയുടെ ഭർത്താവ് ഇവരുമായി പിരിഞ്ഞാണ് കഴിയുന്നത്.

എന്നാൽ കുട്ടികളെ കാണാനും മറ്റുമായി ഇവർ ഇടക്ക് വീട്ടിലേക്ക് വരുമെന്നും എന്നാൽ ഇത് തനിക്ക് ഇഷ്ടമല്ലെന്നും അതിനാൽ അയാളാണ് ഇത് ചെയ്തതെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത് എന്നുമാണ്. എന്നാൽ മെസേജിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഒരു പതിനാലുവയസുകാരന് ചേർന്നതല്ലെന്നും പോലീസുകാർ പറയുന്നു.












Click it and Unblock the Notifications