Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോയിൽ കണ്ടത് മാത്രമല്ല, നേരിട്ടത് കൊടും ക്രൂരത; മരുമകളുടെ ക്രൂരത വെളിപ്പെടുത്തി വയോധിക

കൊല്ലം: കൊല്ലം തേവലക്കരയിൽ വയോധികയെ മർദ്ദിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൂരമായ മർദ്ദനമാണ് വയോധിക ഏറ്റുവാങ്ങേണ്ടി വന്നത്. ആറര വർഷമായി മരുമകൾ തന്നെ മർദ്ദിക്കുന്നത് തുടരുകയാണെന്നാണ് മർദ്ദനത്തിന് ഇരയായ ഏലിയാമ്മ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും ഇവർ പറയുന്നു. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറഞ്ഞു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടുമെന്നും ഏലിയാമ്മ പറഞ്ഞു.സംഭവത്തിൽ മരുമകൾ മഞ്ജു മോളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. വധ ശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

Kollm

ഇവരുടെ മക്കളെ രണ്ടു പേരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മഞ്ജു മോൾ ഏലിയാമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.ഒരു വർഷം മുമ്പ് നടന്നതായിരുന്ന ഈ സംഭവം.

വീടിനകത്ത് മക്കളുടെ മുന്നിൽ വെച്ചാണ് വയോധികയെ മ‍ഞ്ജു മോൾ മർദ്ദിച്ചത്. കസേരയിൽ ഇരിക്കുകയായിരുന്ന ഇവരോട് എഴുന്നേറ്റ് പോകാൻ പറയുകയും ഇതിന് പിന്നാലെ പിടിച്ച് തള്ളുകയുമായിരുന്നു. തള്ളലിൽ താഴേക്ക് വീണ ഏലിയാമ്മ അവിടെ നിന്ന് തനിയെ എഴുന്നേൽക്കുന്നതും കാണാം.

വേറൊരാൾ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്ന ആൾ മരുമകൾക്കെതിരെ പോലീസിൽ പരാതി നൽകണമെന്ന് ഏലിയാമ്മയോട് പറയുന്നുണ്ട്. ക്രൂരമായ മർദ്ദനമാണ് ഏലിയാമ്മ നേരിട്ടത്. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും താെഴിച്ചെന്നും ഷൂസിട്ട കാല് കൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദ്ദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പഞ്ചായത്ത് അം​ഗത്തിന്റെ സഹായത്തോടെയാണ് 80 വയസ്സുള്ള ഏലിയാമ്മ പരാതി നൽകിയത്. ഇതിന് പിന്നാലെ പോലീസ് ഹയർ സെക്കന്റിറി അധ്യാപികയായ മരുമകൾ മഞ്ജുമോളെ അറസ്റ്റ് ചെയ്തു. വധ ശ്രമം ഉൾപ്പെടെ ഉള്ള ജാമ്യമില്ലാ വകുപ്പകൾ ചുമത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.

മർ​ദ്ദനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കുകയായിരുന്നു. പിന്നാലെ വ്യാപകമായി പ്രചരിച്ചു. രൂക്ഷമായ വിമർശനം ആണ് ഉയർന്നുവന്നത്. ഇതിന് പിന്നാലെയാണ് എവിടെയാണ് സംഭവം എന്ന് കണ്ടെത്തിയതും തുടർ നടപടികൾ ഉണ്ടായതും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+