വിവാഹ തലേന്ന് സെല്‍ഫി; വധു പാറക്കുളത്തില്‍ കാല്‍വഴുതി വീണു, രക്ഷിക്കാന്‍ പിന്നാലെ ചാടി വരന്‍
ചാത്തന്നൂര്‍: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ വധൂവരന്മാര്‍ പാറക്കുളത്തില്‍ വീണു. 50 അടിയിലേറെ വെള്ളമുള്ള പാറക്കുളത്തുിലാണ് വധു വരന്മാര്‍ വീണത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവല്ലി പാറക്കുളത്തിലായിരുന്നു അപകടം. വീഴ്ചയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരുടെയും വിവാഹം മാറ്റിവച്ചു.

പരവൂര്‍ കൂനയില്‍ രാധാകൃഷ്ണന്റെയും ശീലയുടെയും മകന്‍ വിനു വി കൃഷ്ണനും പാമ്പുറം അറപ്പുരം വീട്ടില്‍ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകള്‍ ,സാന്ദ്ര എസ് കുമാറുമാണ് അപകടത്തില്‍പ്പെട്ടത്. പാരിപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്.

വ്യാഴാഴ്ച രാവിലെ വധുവിന്റെ വീട്ടില്‍ സ്വീകരണ സത്കാരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. സാന്ദ്രയുമായി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ തന്നെ വരന്‍ വിനും കുളത്തിലേക്ക് ചാടി. എന്നാല്‍ വിനുവിനെ കൊണ്ട് സാന്ദ്രയെ കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് ഇരുവരുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി എസ് എച്ച് ഒ അല്‍ ജബ്ബാറും സംഘവും സ്ഥലത്തെത്തി. പിന്നീട് സ്ഥലത്തേക്ക് എത്തിയ ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും കരയിലേക്ക് എത്തിച്ചത്.

ജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂ
രണ്ട് പേരും ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്ദ്രയ്ക്ക് നട്ടെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്. സാന്ദ്രയ്ക്ക് മൂന്ന് മാസത്തെ വിശ്രമം ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതുകൊണ്ട് ഇപ്പോള്‍ വിവാഹം മാറ്റിവച്ചിരിക്കുകയാണ്. മൂന്ന് മാസത്തിന് ശേഷം വിവാഹം നടത്താനാണ് ഇരുവരുടെയും തീരുമാനം.