Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തലേന്ന് പെണ്ണും ചെക്കനും ഉടക്കി പിരിഞ്ഞു; പിന്നാലെ ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്, സംഭവം കൊല്ലത്ത്

കൊല്ലം: ആലപ്പുഴയിൽ കല്യാണ സദ്യയ്ക്കിടെ പപ്പടം വിളമ്പുന്നതിനെ ചൊല്ലി ഉണ്ടായ കൂട്ടത്തല്ലിന്റെ ബഹളം തീർന്നിട്ടില്ല. ഇപ്പോഴിതാ വിവാഹത്തിനിടെ ഉണ്ടായ മറ്റൊരു തല്ല് സംഭവമാണ് വാർത്തയിൽ നിറയുന്നത്. ഇവിടെ പരസ്പരം പോരടിച്ചത് വധുവിന്റേയും വരന്റേയും വീട്ടുകാരാണ്. കാരണമെന്തന്നല്ലേ? വിവാഹത്തലേന്ന് ചെക്കനും പെണ്ണും തല്ലിപിരിഞ്ഞു!. കൊല്ലത്താണ് സംഭവം.

marriage4--1654168560-166

പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് മുടങ്ങിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. യുവതിയുടെ വീട്ടുകാർ പ്രണയത്തെ തുടക്കത്തിൽ ശക്തമായി എതിർത്തിരുന്നു. പിന്നീട് കല്യാണത്തിന് സമ്മതം മൂളി.

അങ്ങനെ ഒൻപത് മാസം മുൻപാണ് ഇരു വീട്ടുകാരുടേയും സമ്മതത്തോട് കൂടി വിവാഹം നിശ്ചയിക്കുന്നത്. വിവാഹത്തിന് ശേഷം യുവാവ് വിദേശത്തേക്ക് ജോലിക്ക് പോയി.വിവാഹത്തിനായി അടുത്തിടെയായിരുന്നു യുവാവ് നാട്ടിലെത്തിയത്. വെള്ളിയാഴ്ചയായിരുന്നു വിവാഹത്തിന്റെ മെഹന്തി ഇടൽ ചടങ്ങ്.

ചടങ്ങിനായി വരനും വീട്ടുകാരും യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടയിലാണ് രണ്ടു പേരും തമ്മിൽ തർക്കമായത്. തർക്കം മുറുകിയതോടെ വീട്ടുകാർ ഇടപെട്ടു. ഒടുവിൽ മധ്യസ്ഥശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി കാര്യങ്ങൾ ചർച്ച ചെയ്തു.

സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

എന്നാൽ പെണ്ണും ചെക്കനും തമ്മിലുള്ള തർക്കം വീട്ടുകാർ കൂടി ഇടപെട്ടതോടെ കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു.ഏറ്റുമുട്ടലിൽ വരന്റെ പിതാവ് പരിക്കേറ്റു. അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇരുവീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+