കോവിഡ് മാനദണ്ഡം പാലിച്ചില്ല, സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ച് കൊല്ലം ജില്ലാ കലക്ടര്‍
കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. മേഖലയില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണനൊപ്പം നടത്തിയ പരിശോധനയ്ക്കിടെയാണ് സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ചതിന് നടപടി സ്വീകരിച്ചത്. രണ്ടു ദിവസത്തിന് ശേഷം സ്ഥിതിഗതി വിലയിരുത്തി മാത്രം പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടും ഗൗരവം ഉള്‍ക്കൊള്ളാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ തുടര്‍ന്നും കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

ചാത്തന്നൂര്‍ ചന്ത, മത്സ്യമാര്‍ക്കറ്റ്, വിവിധ വ്യാപാര സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ വസ്ത്രശാലകള്‍, ബേക്കറികള്‍, റസ്റ്റോറന്റ്കള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.പല വ്യാപാര സ്ഥാപനങ്ങളിലും പ്രവേശന കവാടത്തില്‍ മാത്രമാണ് സാനിറ്റൈസര്‍ ഉണ്ടായിരുന്നത്. വിശാലമായ കച്ചവട സ്ഥലം ഉള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ഇടങ്ങളിലായി സംവിധാനം ഒരുക്കാനാണ് നിര്‍ദ്ദേശം. പലയിടത്തും സന്ദര്‍ശക രജിസ്റ്ററുകള്‍ അപൂര്‍ണ്ണമെന്നും കണ്ടെത്തി. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ അപാകതകള്‍ അനുവദിക്കില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.
കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കുന്നതിന് ഹാര്‍ബറുകളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓണ്‍ലൈനായി ഇവിടങ്ങളില്‍ പാസ് വിതരണം ചെയ്യും. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഹാര്‍ബര്‍ മാനേജ് കമ്മിറ്റി ഉടന്‍ ചേരണമെന്നും നിര്‍ദേശമുണ്ട്. സിവില്‍ ഡിഫന്‍സ് ടീമംഗങ്ങളുടേയും അധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്തും. രോഗവ്യാപനം കൂടുതലുള്ള കരുനാഗപ്പള്ളി-കൊട്ടാരക്കര മേഖലകളില്‍ പരിശോധനകള്‍ വ്യാപകമായി നടത്തും.












Click it and Unblock the Notifications