ദീര്‍ഘ കാലത്തെ പ്രണയം, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിവാഹം; ഒടുവില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി
കൊല്ലം: കൊല്ലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ നെടിയ വിള മാണിക്യ മംഗലം കോളനിയില്‍ രാജേഷിന്റെ ഭാര്യ കുണ്ടറ മുളവന സ്വദേശി ധന്യ ദാസാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. മൃതദേഹം ശാസ്താം കോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ടിപ്പര്‍ ലോറി ഡ്രൈവറാണ് രാജേഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങിയെന്നും ദേഹോപദ്രവം ഇല്ലെന്നും പൊലീസ് പറയുന്നു.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ഭര്‍തൃപീഡനം കാരണമാണ് ധന്യദാസ് ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേ സമയം, ആലപ്പുഴയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കര പള്ളി തളിശേരിതറ ഹരി കൃഷ്ണ (25) എന്ന യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവ് കടക്കര പള്ളി പുത്തന്‍ കാട്ടില്‍ രതീഷിനെ പൊലീസ് തിരയുകയാണ്. മരണപ്പെട്ട ഹരി കൃഷ്ണ അവിവാഹിതയാണ്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത് .












Click it and Unblock the Notifications