നാട്ടുകാരുടെ സംശയം ശരിയായി; ക്യാന്‍സര്‍ രോഗിയുടേത് കൊലപാതകം; പ്രതി ചെറുമകന്‍
കൊല്ലം: കുന്നിക്കോട് ക്യാൻസർ രോഗിയായ വയോധികയുടെ മരണത്തിൽ വഴിത്തിരിവ്. വയോധികയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ ഇവരുടെ ചെറുമകനെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ ആണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചത്.
ഇതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിന് പിന്നാലെ വയോധികയുടെ മരണത്തിൽ പോലീസ് അന്വേഷണം നടത്തി.

പിന്നാലെ നടന്ന പൊലീസ് അന്വേഷണവും വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും വയോധികയുടേത് കൊലപാതകമാണെന്ന സംശയം ശരിവെച്ചു. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
കഴുത്തിലും പാടുകളുണ്ടായിരുന്നു. ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകം പുറത്തുവന്നത്.
വെള്ളിയാഴ്ച്ച വൈകീട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന നേരത്ത് സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടാക്കി. തുടർന്ന് ഇവകരുടെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ
ദീർഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയത് എന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications