കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലത്ത് വെള്ളപ്പൊക്ക ഭീഷണി: ചിറവരമ്പ് കവിഞ്ഞൊഴുകുന്നു, ജനങ്ങൾ ആശങ്കയിൽ!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ചിറ കവിഞ്ഞൊഴുകുന്ന മതിലകം ഭാഗത്ത് വയലിനോടുചേർന്ന വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ ആശങ്കയിൽ. തൊട്ടിക്കരയ്ക്കും മതിലകത്തിനുമിടയിൽ ചിറവരമ്പിൽ ബലക്ഷയമുണ്ടായ ഭാഗങ്ങളിൽ മണൽ ചാക്കുകൾ അടുക്കി താത്‌കാലികമായി ബലപ്പെടുത്തുന്നതിനും നടപടികളെടുത്തുവരുന്നു. ജലനിരപ്പ് ഉയർന്നതോടെ ജലസേചനവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ മനോജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ചിറയിലെ റഗുലേറ്റർ, മതിലകം ഭാഗത്തെ ലീഡിങ്‌ ചാനൽ എന്നിവ തുറന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിന് നടപടികളെടുത്തിട്ടുണ്ട്.

ചിറ്റുമല ചിറ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അംബി തോടിന്റെ പുനരുദ്ധാരണം നടത്തിയിരുന്നു. തോട്ടിലൂടെ ജലമൊഴുക്ക് സുഗമമായത് വെള്ളപ്പൊക്കദുരിതം കുറച്ചിട്ടുണ്ട്. ബലക്ഷയം സംഭവിച്ച ഭാഗങ്ങളിൽ മടവീഴുന്നതിനുള്ള സാധ്യതയുണ്ട്. ബണ്ട് റോഡിന് രണ്ടടിയെങ്കിലും ഉയരം വർധിപ്പിക്കേണ്ടതായിട്ടുണ്ട്. രാജഭരണകാലത്ത് നിർമിച്ച ബണ്ട് റോഡിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

kollam-map-

ചിറ്റുമല ചിറയിൽ തൊട്ടിക്കരയിലെ റഗുലേറ്റർ കാലഹരണപ്പെട്ടതാണ്. ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ ഉയർത്തുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും എട്ട് ഷട്ടറുകളിൽ രണ്ടെണ്ണം മാത്രമാണ് ഉയർത്താനായത്. വലിയപുല്ല് ഒഴുകിയെത്തി ഉയർത്തിയ ഷട്ടറിൽ കുരുങ്ങുന്നത് ഒഴുക്കിന് തടസ്സമാവുകയാണ്.

ഡ്രഡ്‌ജിങ്‌ നടത്തിയശേഷം ഇതിൽനിന്നുള്ള മണ്ണുപയോഗിച്ച് ബണ്ട് റോഡിന്റെ വീതിയും ഉയരവും വർധിപ്പിക്കാനാവുമെന്ന് പഞ്ചായത്ത് അംഗം പറയുന്നു. തൊട്ടിക്കരയിലെ കാലഹരണപ്പെട്ട റഗുലേറ്ററും നടവരമ്പും മാറ്റി റഗുലേറ്ററും ഗതാഗതയോഗ്യമായ പാലവും നിർമിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. വെള്ളം ഉയർന്നുനിൽക്കുമ്പോൾബൈക്കുകളെത്തുന്നത് ചിറവരമ്പിന് തകരാറുണ്ടാക്കുന്നതോടൊപ്പം അപകടഭീഷണിയുമുയർത്തുന്നുണ്ട്.

English summary
kollam-local-news flood threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X