Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ബാധിച്ചത് മഹാബലിയെയും.... ഇത്തവണ വേഷം കെട്ടില്ല, മാസ്‌ക് ധരിച്ച് വീട്ടിലിരിക്കേണ്ടി വരും!!

കൊട്ടാരക്കര: കോവിഡ് മഹാമാരി മൂലം നടം തിരിഞ്ഞ് മാവേലിമാരും. റവന്യൂ വകുപ്പിലെ പതിവ് മാവേലിക്ക് ഇക്കുറി വിശ്രമമാണ്. 12 വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷങ്ങളില്‍ മാവേലി നിര്‍ബന്ധമായിരുന്നു. അവിടെ അരങ്ങുവാണ മാവേലിയാണ് കോവിഡ് നിയന്ത്രണങ്ങളില്‍ കുരുങ്ങി പോയത്. ഇതോടെ വിശ്രമം എന്ന് തീരുമാനിക്കുകയായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാരായ സതീഷ് ഡാനിയലായിരുന്നു മാവേലിയായി വേഷം കെട്ടിയിരുന്നത്.

1

സതീഷിന്റെ പ്രൗഢമായ വേഷവും കുടയും ചൂടിയുള്ള നില്‍പ്പും നടപ്പുമെല്ലാം ഒരേ കൈയ്യടികളോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചിരുന്നത്. ആകാര ഭംഗി കണ്ട് ആകൃഷ്ടനായ മുന്‍ കളക്ടര്‍ കളക്ടറേറ്റിലെ ചടങ്ങിലേക്ക് സതീഷിനെ ക്ഷണിക്കുകയായിരുന്നു. കൊട്ടാരക്കരയ്ക്ക് പുറമേ ജോലി ചെയ്ത മിക്ക ഓഫീസുകളിലും ഓണക്കാലത്ത് സതീഷ് ഇതോടെ മാവേലിയായി. വേഷം കൊണ്ട് മാവേലി അല്ലെങ്കിലും ഓണക്കാലത്ത് മറ്റൊരു പുണ്യ പ്രവര്‍ത്തിയിലാണ് അദ്ദേഹം.

വേങ്ങൂരില്‍ 577 കുടുംബങ്ങള്‍ക്ക് ഓണത്തിന് മുമ്പ് കൈവശ രേഖ നല്‍കാനുള്ള നെട്ടോട്ടത്തിലാണ് സതീഷ് ഇപ്പോഴുള്ളത്. ഇത് സാധ്യമാക്കുമെന്ന വാശിയിലാണ് അദ്ദേഹം. അതേസമയം ജില്ലയിലെ മറ്റ് മാവേലിമാര്‍ക്കും ഇത് തന്നെ അവസ്ഥ. മീശ പിരിച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ നിവര്‍ന്ന് നില്‍ക്കേണ്ടവരായിരുന്നു ഇവര്‍. കോവിഡ് വന്നതോടെ മാവേലിയുടെ ആവേശമെല്ലാം ചോര്‍ന്നെന്ന് കുളക്കട സ്വദേശിയായ സാബു പറയുന്ന.ു അഞ്ച് വര്‍ഷമായി മുടങ്ങാതെ മാവേലി വേഷം കെട്ടുന്നുണ്ട് സാബു.

അതേസമയം തന്റെ വേഷം എല്ലാവരും അടിപൊളിയാണെന്ന് പറഞ്ഞതോടെയാണ് കൂടുതല്‍ തവണ മാവേലിയാവാന്‍ എത്തിയതെന്ന് സാബു പറയുന്നു. വേഷം കെട്ടല്‍ മാത്രമല്ല, ആളുകളെ പിടിച്ചിരുത്താന്‍ സാധിക്കുന്ന വാചക കസര്‍ത്തും മാവേലിക്ക് ആവശ്യമാണ്. അന്‍പതില്‍ അധികം തവണ പല വേദികളായി മാവേലി വേഷം കെട്ടിയിട്ടുണ്ട് സാബു. ഇത്തവണ പക്ഷേ ആരും സാബുവിനെ വിളിച്ചിട്ടില്ല. ഓണാഘോഷങ്ങള്‍ക്ക് കര്‍ശന വിലക്കുള്ളതിനാല്‍ മാവേലി വേഷം ഉണ്ടാവില്ലെന്നാണ് സാബു പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+