Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ആഘോഷിക്കാം, നിബന്ധനയുണ്ട്, സുരക്ഷ ഒരുക്കുന്നത് പോലീസ്, ത്രിതല സുരക്ഷാ ക്രമീകരണം!!

കൊല്ലം: ജില്ലയില്‍ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഓണക്കാലം സുരക്ഷിതമായി ആഘോഷിക്കാന്‍ ഇത്തവണ പോലീസ് തന്നെ സൗകര്യമൊരുക്കും. എന്നാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടി വരും. പൊതുജനങ്ങള്‍ക്കായി ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. ഇതില്‍ പൊതുജനങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കാളിയാക്കും. കടകള്‍ക്ക് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് പ്രവര്‍ത്തിക്കാം.

1

പുലികളിക്ക് നിയന്ത്രണങ്ങളുണ്ട്. നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആഘോഷങ്ങളും പാടില്ല. ഗതാഗത നിയന്ത്രണത്തിന് ജില്ലയെ വിവിധ മേഖലകളായി തിരിച്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തിയിലും കര്‍ശന നിരീക്ഷണം ആരംഭിച്ചു. അതേസമയം ലഹരികടത്ത് തടയാന്‍ ഡാന്‍സാഫ് സേവനങ്ങള്‍ അതിര്‍ത്തിയില്‍ ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേസമയം തിരക്ക് നിയന്ത്രിക്കണമെന്ന പ്രത്യേക നിര്‍ദേശം എല്ലാ കട ഉടമകള്‍ക്കും പോലീസ് നല്‍കിയിട്ടുണ്ട്. കടയ്ക്കുള്ളില്‍ ഉപഭോക്താക്കള്‍ കയറും മുമ്പും ശേഷവും കൈകള്‍ അണുവിമുക്തമാക്കണം. സാനിറ്റൈസര്‍, വെള്ളം, സോപ്പ് എന്നിവയെല്ലാം കട ഉടമ ഒരുക്കണം. കടയിലെ സ്റ്റാഫ് മാസ്‌കും ഗ്ലൗസും ഫേസ് ഷീല്‍ഡും ധരിക്കണം. കടയില്‍ എത്ര പേര്‍ക്ക് കയറാം എന്നതും കടയുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കണം. ബാക്കിയുള്ളവര്‍ക്ക് സുരക്ഷിതമായി നില്‍ക്കാനുള്ള സംവിധാനവും ഒരുക്കണം.

പ്രധാന മാര്‍ക്കറ്റുകള്‍ കുറച്ച് കടകള്‍ ചേര്‍ത്ത് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവരാണ് കടകളില്‍ ആള്‍ക്കൂട്ടമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നത്. അതേസമയം ഓണക്കാലത്ത് സുരക്ഷ ശക്തമാക്കാന്‍ പോലീസിന്റെ പ്രത്യേക സംഘങ്ങള്‍ ഓരോ മേഖല തിരിച്ച് പരിശോധന നടത്തും. പൊതുവാഹന സൗകര്യം കുറഞ്ഞതോടെ കൊല്ലം ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ വന്‍ തോതില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് ഗതാഗത കുരുക്കിന് വഴി വെക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഓരോ മേഖലയും കേന്ദ്രീകരിച്ച് പ്രത്യേക പാര്‍ക്കിംഗ് സ്ഥലങ്ങളും ഒരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+