കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കൊവിഡ് രോഗവ്യാപന നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളില്‍ മെഗാ ടെസ്റ്റ് ഡ്രൈവ്

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ കോവിഡ് രോഗവ്യാപന നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഗാ ടെസ്റ്റ് ഡ്രൈവ് വീണ്ടും. 10 ന് മുകളില്‍ രോഗവ്യാപന നിരക്കുള്ള പഞ്ചായത്തുകളില്‍ പ്രതിദിനം 500 സാമ്പിളുകളും അഞ്ചിനും പത്തിനും ഇടയിലുള്ളവയില്‍ 300 സാമ്പിളുകളും അഞ്ചില്‍ താഴെയുള്ള ഇടങ്ങളില്‍ 200 സാമ്പിളുകളും ശേഖരിക്കും. ചവറയിലെ ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത്‌സിലേയും (ഐ.ആര്‍.ഇ) കെ.എം.എം.എല്ലിലേയും ജീവനക്കാര്‍ക്കും ടെസ്റ്റിംഗ് ക്യാമ്പ് നടത്തും.

കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ഒരാള്‍ വീതം പരിശോധനയ്ക്ക് വിധേയരാകണം. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരേയും, ഇന്‍ഫ്‌ലുവന്‍സ, ഗുരുതര ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവരെയും പരിശോധിക്കും. താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളെയും കൂട്ടിരിപ്പുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. അഞ്ച് ശതമാനം ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും പ്രതിദിനം പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു.

covid

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹാര്‍ബറുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് യോഗത്തിലാണ് തീരുമാനം.

കോവിഡ് രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ ഇന്നും(ഏപ്രില്‍ 21) നാളെയുമായി(ഏപ്രില്‍ 22) നടത്തുന്ന മെഗാ ടെസ്റ്റ് ഡ്രൈവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ചെക്ക്‌പോസ്റ്റുകളിലെ പരിശോധനാ സംവിധാനങ്ങളും താഴേത്തട്ടിലുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലും റൂറല്‍ മേഖലയിലും പോലീസ് പരിശോധന കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണറും അഡീഷണല്‍ റൂറല്‍ എസ്.പിയും അറിയിച്ചു. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, എ.ഡി.എം അലക്‌സ് പി. തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരെയും ആശ്ചര്യപ്പെടുത്തുന്ന വേഷത്തില്‍ നോറ ഫത്തേഹിയുടെ പുതിയ ചിത്രങ്ങള്‍

English summary
Mega Covid test drive in Kollam district to prevent Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X