കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍
കോട്ടയം: കേരളക്കരയാകെ ഞെട്ടിച്ച് കൊണ്ട് കോട്ടയത്ത് ഒരു ആത്മഹത്യ. കുറിച്ചിയില്‍ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ഇയാളെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പത്തുവയസ്സുള്ള പെണ്‍കുട്ടിയെ വീടിന് സമീപത്ത് തന്നെയുള്ള പലചരക്ക് കടയുടെ ഉടമയാണ് ഒരു മാസത്തോളം പീഡിപ്പിച്ചത്. ഇയാള്‍ കുട്ടിക്ക് സംഭവ ശേഷം മിഠായി അടക്കം വാങ്ങി നല്‍കി പുറത്തറിയിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച്ച ഇയാള്‍ അറസ്റ്റിലാവുന്നത്.

പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് കടുത്ത ആശങ്കയിലായിരുന്നു. വീടിന് അടുത്തുള്ള കടയിലൊക്കെ മകള്‍ സുരക്ഷിതയായിരിക്കുമെന്നായിരുന്നു പിതാവ് കരുതിയിരുന്നത്. തങ്ങളുടെ കൂടി വീഴ്ച്ചയിലാണ് ഇത് സംഭവിച്ചതെന്നാണ് പിതാവ് കരുതിയത്. കടുത്ത മനോവിഷമത്തിലായിരുന്നു ഇതിന് ശേഷം പിതാവ്. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 74 വയസ്സുള്ള യോഗിദാസനാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഇയാള്‍ കുറിച്ചി സ്വദശിയാണ്.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications