Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടിയെ തട്ടിയെടുത്ത സംഭവം; ഇത്തരം സംഭവം ആവര്‍ത്തിക്കില്ല ശക്തമായ നടപടി സ്വീകരിക്കും സൂപ്രണ്ട്

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതു ശിശുവിനെ തട്ടികൊണ്ടിപോയ സംഭവത്തില്‍ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട് ആര്‍ രജീഷ് കുമാര്‍ രംഗത്ത്. അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ തട്ടിയെടുത്തതെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രജീഷ് കുമാര്‍ പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന കുട്ടിയുടെ ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിയെ കൊടുത്തുവിട്ട ശേഷം ഷോ കാണിക്കുന്നോ എന്ന് ജീവനക്കാരന്‍ ചോദിച്ചെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.

ഇന്നലെ ഉച്ചയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവര്‍ത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതുവെന്ന യുവതി തട്ടിയെടുത്ത് കൊണ്ടുപോയത്. . ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. പൊലീസിന്റെ സമയോജിതമായ ഇടപെടലിലൂടെ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീതുവിന്റെ നീക്കമെന്നും കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തുവെന്നും കൂടാതെ വീഡിയോ കോളിലും സംസാരിച്ചുവെന്നും പൊലീസ് പറയുന്നു.

ba

ടിക് ടോക്കില്‍ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വര്‍ഷമായി നീതു ബന്ധത്തിലായിരുന്നുവെന്നും തുടര്‍ന്ന് ഗര്‍ഭിണി ആവുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഗര്‍ഭം അലസുകയായിരുന്നു. ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാല്‍ അയാള്‍ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തില്‍ ആയിരുന്നുവെന്നും ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോള്‍ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കുകയായിരുന്നുവെന്നും ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്‌കോപ്പും ധരിച്ചായിരുന്നു പ്രസവ വാര്‍ഡിലെത്തി കുട്ടിയെ നീതു തട്ടികൊണ്ട് പോയതെന്നും പൊലീസ് പറയുന്നു.

അതേസമയം നീതുവിനെയും ഇബ്രാഹിമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നീതുവിനെയും കുട്ടിയെ മര്‍ദ്ദിച്ചതിനും പണം തട്ടിയതിനുമാണ് പൊലീസ് ഇബ്രാഹിമിനെതിരെ കേസെടുത്തത്. വഞ്ചനാ കുറ്റവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം നല്‍കാതായതോടെ നീതുവിനെയും നീതുവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇബ്രാഹിം ബാദുഷയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം കുട്ടിയെ തട്ടിയെടുത്ത കേസില്‍ നീതു മാത്രമാണ് പ്രതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+