• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് ആറുനാളില്‍ അദ്ഭുതം കാണിക്കാന്‍ കോണ്‍ഗ്രസ്, പ്ലാനൊരുക്കി ഉമ്മന്‍ ചാണ്ടി, ലക്ഷ്യം 6 സീറ്റ്!!

കോട്ടയം: കോണ്‍ഗ്രസ് ഇത്തവണ കോട്ടയത്ത് കേരള കോണ്‍ഗ്രസില്ലാതെയാണ് മത്സരിക്കുന്നത്. പക്ഷേ 2016 ആവര്‍ത്തിച്ചില്ലെങ്കില്‍ തുടര്‍ ഭരണത്തെ അവരെ അത് സ്വാധീനിക്കും. ഉമ്മന്‍ ചാണ്ടിയെ തന്നെ ജില്ലയുടെ ചുമതലയിലേക്ക് നയിച്ചത് അത്തമൊരു ആശങ്കയില്‍ നിന്നാണ്. നിലവില്‍ എല്ലാ സീറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ട് എന്തുനടക്കുമെന്ന് കോണ്‍ഗ്രസിന് പിടിയില്ല. മാണി സി കാപ്പന്‍ ഫാക്ടര്‍ വിചാരിച്ചത്ര ക്ലിക്കായിട്ടുമില്ല. അതുകൊണ്ട് മറുതന്ത്രങ്ങളാണ് ഇനി ആറുനാളില്‍ കോണ്‍ഗ്രസിന് ബാക്കിയുള്ളത്.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

2016ലെ നേട്ടം

2016ലെ നേട്ടം

യുഡിഎഫ് ആറ് സീറ്റുകളാണ് 2016ല്‍ കോട്ടയത്തുള്ള ഒമ്പത് സീറ്റില്‍ നിന്ന് സ്വന്തമാക്കിയത്. പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇടതുമുന്നണിയുടെ നേട്ടം ഏറ്റുമാനൂരിലും കോട്ടയത്തും ഒതുങ്ങി. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാലായും പിടിച്ചിരുന്നു. ഇത്തവണ കേരളാ കോണ്‍ഗ്രസ് ഇല്ലാതെ ഈ സീറ്റുകള്‍ കോണ്‍ഗ്രസിന് പിടിക്കണം. അതിന് ഉമ്മന്‍ ചാണ്ടി ഫാക്ടറും രാഹുല്‍ ഫാക്ടറുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്

ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്

ഉമ്മന്‍ ചാണ്ടി കോട്ടയത്ത് ക്രിസ്ത്യന്‍ സഭകളെ ഏകദേശം കോണ്‍ഗ്രസിന് അനുകൂലമാക്കിയിരിക്കുകയാണ്. പുതുപ്പള്ളിയില്‍ അദ്ദേഹം വന്നതോടെ തന്നെ സഭയുടെ പ്രശ്‌നങ്ങള്‍ അവസാനിച്ച മട്ടാണ്. സഭാ തര്‍ക്കത്തില്‍ അദ്ദേഹം സമാധാനം കൊണ്ടുവരുമെന്നാണ് വാഗ്ദാനം. കഴിഞ്ഞ തവണത്തെ അതേ സീറ്റില്‍ വിജയിച്ചില്ലെങ്കിലും ഇടതുമുന്നണിയുടെ കൈവശമുള്ള സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. ഒപ്പം കോട്ടയത്തിനായി ചില വാഗ്ദാനങ്ങളും കോണ്‍ഗ്രസില്‍ നിന്നുണ്ട്.

ആറ് ദിനം നിര്‍ണായകം

ആറ് ദിനം നിര്‍ണായകം

ഇനിയുള്ള ആറ് ദിനങ്ങള്‍ കോണ്‍ഗ്രിന് നിര്‍ണായകമാണ്. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് വിചാരിച്ചത്ര നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സര്‍വേകളിലൊക്കെ പ്രവചനമുണ്ട്. ജോസ് കെ മാണി ഫാക്ടര്‍ എല്‍ഡിഎഫിന് അനുകൂലമായി മാറുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഓശാന ഞായറില്‍ പങ്കെടുക്കാനും സഭയുടെ വോട്ടുകള്‍ ആവശ്യപ്പെടാനുമായി രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് കുരുത്തോല വാങ്ങിയത് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്.

കോട്ടയത്തിനുള്ള ഓഫര്‍

കോട്ടയത്തിനുള്ള ഓഫര്‍

കോട്ടയത്ത് തിരുവഞ്ചൂര്‍ പ്രതിരോധത്തിലാണെങ്കിലും എന്‍എസ്എസ് പിന്തുണയും സഭയും ഒപ്പമുള്ളതിനാല്‍ വിജയിക്കുമെന്ന് എഐസിസി സര്‍വേ സൂചിപ്പിക്കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കോട്ടയത്ത് ഐടി ഹബ് വരുമെന്ന് തിരുവഞ്ചൂര്‍ വാഗ്ദാനം ചെയ്യുന്നു. യുവവോട്ടര്‍മാരെ ഒപ്പം കൂട്ടാനുള്ള തന്ത്രമാണിത്. 420 കോടിയുടെ 17 പദ്ധതികള്‍ ഇടതുസര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചതായിരുന്നു രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗം. യുവാക്കളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കാരാണിതെന്ന് എല്ലാ സ്ഥലത്തും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ഓരോ ബൂത്തിലും അഞ്ചംഗ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പല കാരണങ്ങളാല്‍ വോട്ട് മുടങ്ങി പോകുന്നവരുടെ വോട്ട് കൂടി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുപരിപാടികള്‍ കുറച്ച് നേരിട്ട് വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് മറ്റൊരു തരം. അതിനായി വലിയൊരു സ്‌ക്വാഡും രംഗത്തുണ്ട്. ബന്ധുക്കളെയും ഭാര്യമാരെയും വരെ രംഗത്തിറക്കിയുള്ള വോട്ട് തേടലാണ് മറ്റൊന്ന്. ഇതിലൂടെ കുടുംബങ്ങളിലെ വോട്ടുകളും സ്ത്രീകളും വോട്ടും ഒരുപോലെ ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

രാഹുല്‍ ഫാക്ടര്‍

രാഹുല്‍ ഫാക്ടര്‍

കോട്ടയത്ത് രാഹുല്‍ ഫാക്ടറാണ് ശക്തമായി വര്‍ക്ക് ചെയ്യുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമാണ് ഈ തരംഗം. ഇത്തവണ മലബാറില്‍ ഉള്ളതിനേക്കാള്‍ രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ന്നത് ക്രിസ്തീയ മേഖലകളിലാണ്. ഈ നാല് ജില്ലകളിലും രാഹുലിനെ കണ്ടാണ് സഭാ അധികാരികള്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നത്. പല മണ്ഡലങ്ങളിലും രാഹുലിന്റെ വരവോടെ സ്ഥാനാര്‍ത്ഥികള്‍ ജയസാധ്യതയില്‍ നിന്ന് മുന്നിലെത്തിയിരിക്കുകയാണ്. ഇടുക്കിയില്‍ അടക്കം ജയസാധ്യത കുറഞ്ഞ ഇടങ്ങളിലും അതുകൊണ്ട് നല്ല നേട്ടമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

പാലായില്‍ കടുപ്പം

പാലായില്‍ കടുപ്പം

പാലാ സീറ്റില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് ടീം രാഹുല്‍ പറയുന്നു. മാണി സി കാപ്പനും ജോസ് കെ മാണിയും മണ്ഡലത്തിന് വേണ്ടവരാണ്. അതാണ് പാലായിലെ വോട്ടര്‍മാരെ കുഴക്കുന്നത്. കാപ്പന് വേണ്ടി എല്ലാ സൗകര്യങ്ങളും പാലായില്‍ കോണ്‍ഗ്രസ് സജ്ജമാക്കിയിട്ടുണ്ട്. പക്ഷേ കടുത്തുരുത്തി കിട്ടുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനില്ല. സ്റ്റീഫന്‍ ജോര്‍ജിന് നല്ല മുന്‍തൂക്കം ഇവിടുണ്ട്. തദ്ദേശത്തില്‍ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡും ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്. ഏറ്റുമാനൂര്‍ ഇത്തവണ പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.

ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  മാപ്പ് പറഞ്ഞ് ജോയ്സ് ജോർജ് | Oneindia Malayalam

  English summary
  congress hoping to win 6 seats in kottayam, oommen chandy crucial factor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X