മദ്യലഹരിയില്‍ ഭാര്യക്ക് നേരെ അക്രമം ചോദിക്കാന്‍ ചെന്നയാളുടെ തല അടിച്ച്‌പൊട്ടിച്ചു; സംഭവം കോട്ടയത്ത്
കോട്ടയം: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി മദ്യപന്റെ അഴിഞ്ഞാട്ടം. തിരുനക്കര മൈതാനത്തിന് സമീപം തെരുവില്‍ കഴിയുന്ന ബാബു എന്നയാണ് മദ്യലഹരിയില്‍ പട്ടാപ്പകല്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ തടയാനെത്തിയ ആളുടെ തലയും ഇയാള്‍ കല്ല്‌കൊണ്ട് അടിച്ച് പൊട്ടിക്കുകയും ചെയ്തു. ഇയാളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യയെ ആക്രമിക്കുന്നതിനിടെ തടയാനെത്തിയ ആളുടെ തല ഇയാള്‍ അടിച്ചു പൊട്ടിച്ചു. അക്രമം തടയാന്‍ ചെന്ന നാട്ടുകാരേയും ബാബു ആക്രമിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഏകദേശം അര മുക്കാല്‍ മണിക്കൂറോളമാണ് ഇയാള്‍ കോട്ടയം നഗരത്തില്‍ അഴിഞ്ഞാടിയത്. പിന്നീട് യുവാവിന്റെ തലയടിപൊട്ടിച്ച ശേഷം നാട്ടുകാര്‍ ഇടപെടുകയായിരുന്നു. അക്രമിക്കരുത് എന്ന് പറഞ്ഞതിന് പിന്നാലെ ഇയാള്‍ വാക്കത്തിയുമായെത്തി നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ തിരിയുകയായിരുന്നു. പിന്നാലെ ഇയാള്‍ നാട്ടുകാര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും നടത്തുകയായിരുന്നു. അതേസമയം പൊലീസിനെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും പൊലീസെത്താന്‍ വൈകിയെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഈ രീതിയില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിക്കുമെന്നും തങ്ങളുടെ ഭാഗത്ത് നി്‌നന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവിലാണ് ഇവര്‍ കഴിയുന്നത്. മദ്യ ലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ബാബു ഭാര്യയുടെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. സംഭവം കണ്ട് ചോദ്യം ചെയ്യാനെത്തിയ ആളെ ബാബു ആക്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളിയെ ആണ് ബാബു ആക്രമിച്ചിരുന്നത്. സ്ഥലത്ത് തടിച്ചുകൂടി ആളുകള്‍ക്ക് നേരെ ബാബു കത്തി വീശി. മദ്യലഹരിയിലായിരുന്ന ബാബു മുണ്ടുരിഞ്ഞ് നഗ്‌നതാ പ്രദര്‍ശനവും നടത്തുകയും ചെയ്തു.
സംഭവം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പൊലീസെത്തിയിട്ടും മദ്യലഹരിയില്‍ ഇയാള്‍ പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നു. സ്ഥലത്തെത്തിയിട്ടും ആദ്യമൊന്നും പൊലിസ് മദ്യപാനിയെ പിടികൂടിയില്ലെന്നും പൊലീസിന്റെ മുന്നിലും അക്രമം കാണിച്ചതോടെയാണ് പൊലീസ് ഇയാളെ പിടികൂടിയതെന്നും വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്ത് എത്താന്‍ വൈകിയെന്നും നാട്ടുകാര്‍ ആരോപിച്ചു.
തിരുനക്കര മൈതാനത്തിന് സമീപം ഇതുപോലുള്ള ലഹരി സംഘങ്ങള്‍ തമ്പടിക്കുന്നുണ്ടെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. അക്രമത്തില്‍ പിരക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസെത്തിയാണ് ആശുപ്ത്രിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications