കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നട്ടാശ്ശേരിയില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ച് അധികൃതര്‍; മണിക്കൂറുകള്‍ക്കകം പിഴുതെറിഞ്ഞ് നാട്ടുകാര്‍

Google Oneindia Malayalam News

കോട്ടയം: നട്ടാശ്ശേരി കുഴിയാലിപ്പടിയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ വീണ്ടും വന്‍ പ്രതിഷേധം. ഇന്ന് രാവിലെ കെ റെയില്‍ അധികൃതര്‍ സ്ഥാപിച്ച അതിരടയാള കല്ലുകള്‍ നാട്ടുകാര്‍ മണിക്കൂറുകള്‍ക്ക് പിന്നാലെ പിഴുതെറിഞ്ഞു. ഇന്നലെ നിര്‍ത്തിവെച്ച സര്‍വേ ഇന്ന് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എത്തിയ അധികൃതര്‍ 12 സര്‍വേ കല്ലുകളാണ് സ്ഥാപിച്ചത്. എന്നാല്‍ ഇത് പിഴുതെടുത്ത നാട്ടുകാര്‍ സര്‍വേ കല്ലുകള്‍ കൊണ്ടു വന്ന വാഹനത്തില്‍ തന്നെ തിരിച്ച് കൊണ്ടിട്ടു. കല്ല് സ്ഥാപിക്കാന്‍ മതിയായ രേഖകള്‍ വേണമെന്നും അത് ഇല്ലാതെ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ അറിയിച്ചു. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയത്.

ഇതിനിടെ കൗണ്‍സിലര്‍മാരും തഹസില്‍ദാരും തമ്മില്‍ വക്കേറ്റമുണ്ടായി. പ്രതിഷേധം കനത്തതോടെ കല്ലിടുന്ന നടപടികള്‍ നിര്‍ത്തി വെച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധം വകവെക്കാതെ കല്ലുകള്‍ സ്ഥാപിച്ചാല്‍ പിഴുത് കളയുമെന്ന് നാട്ടുകാര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. അതേസമയം ജില്ലയിലെ പ്രധാനപ്പെട്ട യു ഡി എഫ് നേതാക്കള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് സൂചന. ഡി സി സി പ്രസിഡന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തും. ഇതിനിടെ കല്ലിടാന്‍ റവന്യു വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.

യോഗി മന്ത്രിസഭയില്‍ 9 ദളിതരും 20 ഒബിസിയും; ബിജെപിയുടെ ലക്ഷ്യം 2024 ലെ പൊതുതെരഞ്ഞെടുപ്പ് തന്നെയോഗി മന്ത്രിസഭയില്‍ 9 ദളിതരും 20 ഒബിസിയും; ബിജെപിയുടെ ലക്ഷ്യം 2024 ലെ പൊതുതെരഞ്ഞെടുപ്പ് തന്നെ

1

പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. മുഴുവന്‍ കല്ലുകളും പിഴുത് മാറ്റും എന്നാണ് സമര സമിതിയുടെ പ്രതികരണം. സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരിടത്തും സര്‍വേ നടന്നിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ വിവിധ ജില്ലകളില്‍ നടത്താനിരുന്ന സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇക്കാര്യം കെ റെയില്‍ നിഷേധിച്ചിരുന്നു. ഓരോ ജില്ലയിലെയും സാഹചര്യം നോക്കിയാകും സര്‍വേ നടപടിയെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

2

നേരത്തേയും നട്ടാശ്ശേരിയില്‍ സില്‍വര്‍ ലൈനിനെതിരെ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനിടെ നട്ടാശേരിയില്‍ അതിരടയാള കല്ല് പിഴുതെറിഞ്ഞ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ദൃശ്യങ്ങളില്‍ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് സമരത്തില്‍ 75 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരേയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി ഏറ്റവും അധികം ബാധിക്കുന്ന ജില്ലകളിലൊന്നാണ് കോട്ടയം എന്നാണ് വിലയിരുത്തല്‍. ഇതോടെ ഇവിടെ വലിയ രീതിയില്‍ ജനങ്ങള്‍ സംഘടിച്ചിരുന്നു. കോട്ടയത്തെ മാടപ്പള്ളി പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകുമെന്നാണ് പറയുന്നത്.

3

കോട്ടയത്തിന് പുറമെ കോഴിക്കോട്, എറണാകുളം, കോഴിക്കോട് ജില്ലകളിലും സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധമുണ്ട്. എറണാകുളത്ത് മാമലയില്‍ ഇന്ന് സര്‍വേ കല്ല് സ്ഥാപിക്കാനെത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. മാമലയില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെടുത്ത് തോട്ടിലെറിഞ്ഞു. ഇവിടെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരം യു ഡി എഫും ബി ജെ പിയും ഏറ്റെടുത്തിട്ടുണ്ട്. സമരം ശക്തമാക്കാനാണ് ഇരുകൂട്ടരുടേയും തീരുമാനം.

4

അതേസമയം പദ്ധതി സംബന്ധിച്ച സംശയങ്ങളും ആശങ്കകളും പരിഹരിക്കാന്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങാനാണ് സംസ്ഥാന സര്‍ക്കാരിന്റെയും സി പി ഐ എമ്മിന്റേയും തീരുമാനം. ഇതിനിടെ കെ റെയില്‍ പദ്ധതിയ്ക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദല്‍ഹിയിലെത്തി കണ്ടിരുന്നു.

English summary
k rail survey: Nattassarey natives were uprooted k rail survey stone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X