കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള കോണ്‍ഗ്രസ് വന്നിട്ട് എല്‍ഡിഎഫിന് ഗുണമുണ്ടായത് കോട്ടയത്ത് മാത്രം; വിമര്‍ശനവുമായി സിപിഐ

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസിനെ എല്‍ ഡി എഫില്‍ പങ്കാളിയാക്കിയതിന്റെ ഗുണം സംസ്ഥാനത്ത് ആകെ നേടാനായില്ല എന്ന് സി പി ഐ കോട്ടയം ജില്ലാസമ്മേളനത്തിലെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. കോട്ടയം ജില്ലയില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണിയുടെ ഭാഗമായതിന്റെ ഗുണമുണ്ടായത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് അനുവദിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പേരാമ്പ്ര സി പി ഐ എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇതില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന് ജയിക്കാനായത്. ശക്തികേന്ദ്രമായ പാലായില്‍ പോലും ജോസ് കെ മാണി പരാജയപ്പെടുന്ന സ്ഥിതിയുണ്ടായി.

sadAS

ഇത് അവരുടെ ജനസ്വാധീനം എത്ര എന്നതിന്റെ ചൂണ്ടുപലകയാണ്. പാലായില്‍ ജോസ് കെ മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ

പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി പി ഐ എം പ്രദേശിക നേതൃത്വം കേരള കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നും സി പി ഐയെ ഒഴിവാക്കിയുള്ള ഈ സമീപനം സി പി ഐ എം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ അറിഞ്ഞാണെന്ന് സി പി ഐ കരുതുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പൂഞ്ഞാര്‍, തീക്കോയി സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ സി പി ഐക്ക് ഒറ്റയ്ക്ക് മത്സരിക്കുന്ന സ്ഥിതിയുണ്ടായി. ഇത് സി പി ഐ എം കേരള കോണ്‍ഗ്രസ് (എം) സൗഹൃദത്തിന്റെ തെളിവാണ് എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സി പി ഐയുടെ സംഘടനാ ശേഷിയെ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല

കോട്ടയം ജില്ലയില്‍ ഏറ്റവും വലിയ ഭൂരിപക്ഷം സി പി ഐ മത്സരിച്ച വൈക്കത്തായിരുന്നു എന്നത് പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ മിനക്കെടാതെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം എന്നാണ് സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങളില്‍പ്പെട്ടവര്‍ക്ക് ഇടത് വിദ്യാര്‍ത്ഥി, യുവജനസംഘടനകളില്‍ നിന്ന് തന്നെ മര്‍ദ്ദനവും ആക്ഷേപങ്ങളും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട് എന്നും ഇത് ഇടതുപക്ഷനയം സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമാണോയെന്ന് സ്വയം വിമര്‍ശനം നടത്തണം എന്നും റിപ്പോര്‍ട്ടിലുണ്ട്.

വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍

അതേസമയം കോട്ടയത്ത് ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്നും പറയുന്നുണ്ട്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Kerala congress's entry to LDF gains kottayam only says CPI District Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X