ഭരണഘടനയ്ക്കും ക്രിസ്തു പാഠങ്ങൾക്കും എതിര്; ക്നാനായ സഭയിൽ വിവാഹത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് കോടതി
ഭരണഘടനയ്ക്കും ക്രിസ്തു പാഠങ്ങൾക്കും എതിര്; ക്നാനായ സഭയിൽ വിവാഹത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് കോടതി
കോട്ടയം: കേരളത്തിലെ ക്നാനായ സഭയ്ക്കുള്ളിൽ വിവാഹത്തിന്റെ പേരിൽ നിലനിൽക്കുന്ന വേർതിരിവിനെതിരെ കോടതി. തങ്ങളുടെ സമുദായത്തിന് പുറത്ത് വിവാഹം കഴിച്ചതിന് അംഗങ്ങളെ പുറത്താക്കുന്ന ക്നാന കത്തോലിക്കാസഭയുടെ നടപടിക്കെതിരെയാണ് കോട്ടയം അഡീഷണൽ സബ് കോടതിയുടെ നിർണായക വിധി. സഭയുടെ നടപടി ഭരണഘടനയ്ക്കും ക്രിസ്തു പാഠങ്ങൾക്കും എതിരാണെന്ന് കോടതി പറഞ്ഞു.

ക്നാനായ സഭയുടെ ഈ സമ്പ്രദായം ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ പട്ടികയിലെ ആർട്ടിക്കൾ 21ന് കീഴിൽ വരുന്ന വിവാഹം കഴിക്കാനുള്ള അവകാശത്തിന്റെയും ആർട്ടിക്കിൾ 25ന് കീഴിലുള്ള മതവിശ്വാസത്തിന്റെയും എതിരാണെന്നാണ് കോടതി നിരീക്ഷണം. ക്നാനായ സഭ അംഗങ്ങൾക്ക് സമുദായത്തിന് അകത്ത് നിന്ന് മാത്രമേ വിവാഹം കഴിക്കാൻ സാധിക്കൂ. അത്തരത്തിലല്ലാത്തവരെ സഭയിൽ നിന്ന് പുറത്താക്കുന്ന നടപടിയാണ് നിലവിലുള്ളത്. ഇതിനെ ചോദ്യം ചെയ്ത് ക്നാനായ കത്തോലിക്ക നവീകരണ സമിതി നൽകിയ ഹർജിയിലാണ് കോടതി വിധി.
ഏതെങ്കിലും കത്തോലിക്ക രൂപതയിൽപ്പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്നാനായ സഭാംഗത്തെ സഭയിൽ നിന്ന് പുറത്താക്കരുത്. അത്തരത്തിൽ പുറത്താക്കുന്നതിൽ നിന്ന് കോട്ടയം അതിരൂപത മെത്രപ്പോലീത്ത, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എന്നിവരെ വിലക്കണം എന്ന് കോടതി നിർദേശിച്ചു. മറ്റ് രൂപതകളിലെ കത്തോലിക്ക വിശ്വാസികളുമായുള്ള വിവാഹത്തിന് ഇടവക വൈദീകൻ വഴി പൂർണ അവകാശവും സൗകര്യവും നൽകണം.
കേരളത്തിലേക്ക് കുടിയേറിയ യഹൂദന്മാരുടെ പിൻഗാമികളാണെന്ന് ക്നാനയ സമുദായത്തിലെ അംഗങ്ങൾ കരുതുന്നു. എന്നാൽ സഭയിൽ അപരിഷ്കൃതമായി ഇത്തരം ചട്ടങ്ങൾ കാരണം ക്നാനയ വിശ്വാസത്തെ പിന്തുടരുന്ന നൂറുകണക്കിന് ചെറുപ്പക്കാർ പള്ളിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം കാരണം അവിവാഹിതരായി തുടരുകയാണെന്നാണ് നവീകരണ സമിതി പറയുന്നത്. ക്നാനായ കത്തോലിക്കാ സഭയുടെ നേതൃത്വം മാർപ്പാപ്പയാണെന്നും വാദിച്ചവർ, റോമിനു കീഴിലുള്ള കത്തോലിക്കാ സഭകൾക്ക് ഇല്ലാത്ത പ്രത്യേക നിയമങ്ങൾ എന്തുകൊണ്ടാണ് ക്നാനയ വിശ്വാസത്തിലുള്ളതെന്നും അവർ ചോദിക്കുന്നു.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
Recommended Video
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications