• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉമ്മൻ ചാണ്ടി ഇത്തവണ മത്സരിക്കേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ പിന്മാറിയെനെ: ലതിക സുഭാഷ്

കോട്ടയം: മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ലതികാ സുഭാഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസിൽ നിന്ന് തന്നെ പലതരത്തിലുള്ള ആരോപണങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഇതോടെയാണ് വിശദീകരണവുമായി ലതികാ സുഭാഷ് രംഗത്തെത്തിയത്.
ഇത്തരമൊരു കുറിപ്പ് എഴുതണമെന്ന് കരുതിയിയതല്ലെന്നും പക്ഷേ മുൻ സഹപ്രവർത്തകരുടെ മാന്യമല്ലാത്ത പ്രതികരണം അതിന് അനുവദിക്കുന്നില്ലെന്ന മുഖവുരയോടെയാണ് ലതിക സുഭാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹസിച്ചു; മലയോര ഹൈവേ പദ്ധതി അതിവേഗം മുന്നോട്ടെന്ന് സിപിഎംവെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹസിച്ചു; മലയോര ഹൈവേ പദ്ധതി അതിവേഗം മുന്നോട്ടെന്ന് സിപിഎം

എന്തുകൊണ്ട് പ്രതികരണം

എന്തുകൊണ്ട് പ്രതികരണം

ഒന്നും രണ്ടുമല്ല നാല്പത് വർഷങ്ങളാണ് മുഴുവൻ സമയ പാർട്ടി പ്രവർത്തനം നടത്തിയത്, നിരവധിയനവധി തവണ പലർക്കായി മാറിക്കൊടുത്തു, ഇത്തവണയും വെറും ലതിക ആയിരുന്നുവെങ്കിൽ അങ്ങനെ തന്നെ ചെയ്യുമായിരുന്നു. പക്ഷേ മഹിളാ കോൺഗ്രസ്സ് അധ്യക്ഷയായിപ്പോയി. മഹിളാ കോൺഗ്രസിന് ഒരു സീറ്റ്‌ ഇല്ലെങ്കിൽ പിന്നെ എന്ത് നീതിയാണ് ഈ പാർട്ടിയിൽ വനിതകൾക്ക് കിട്ടുന്നത്. തത്കാലം രാജി സാഹചര്യം വ്യക്തമാക്കുന്നു, മറ്റൊന്നും കൊണ്ടല്ല, പലവിധ വ്യാജ പ്രചാരണങ്ങളും രാജിയുമായി ബന്ധപ്പെട്ടു ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിൽ നിന്നും ഉണ്ടാകുന്നു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.

നേതാക്കളുമായി കൂടിക്കാഴ്ച

നേതാക്കളുമായി കൂടിക്കാഴ്ച

മാസങ്ങൾക്ക് മുൻപ് തന്നെ ഞാനും ശ്രീമതി ഷാനിമോളും ശ്രീമതി ബിന്ദു കൃഷ്ണയും തിരുവനന്തപുരത്ത് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ, ശ്രീ രമേശ്‌ ചെന്നിത്തല, ശ്രീ ഉമ്മൻ ചാണ്ടി എന്നിവരെ നേരിട്ട് കാണുകയും ഏറ്റുമാനൂർ, അരൂർ, കൊല്ലം എന്നീ സീറ്റുകളിലെ താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള ചർച്ചയിലും ഈ ആവശ്യം പറയുകയും മറിച്ചൊരു അഭിപ്രായം അവർ പറയുകയും ചെയ്തില്ല. തെറ്റെങ്കിൽ ഇവർ നിഷേധിക്കട്ടെ.

സ്ഥാനാർത്ഥി പട്ടിക

സ്ഥാനാർത്ഥി പട്ടിക

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പരിഗണിക്കേണ്ട വനിതകളുടെയും മഹിളാ കോൺഗ്രസിലെ വനിതകളുടെയും പേരുകളും അവർക്ക് താല്പര്യമുള്ള മണ്ഡലങ്ങളുടെ പേരും മഹിളാ കോൺഗ്രസ്‌ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചു ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻന് നൽകിയിരുന്നു. എന്നാൽ മഹിളാ കോൺഗ്രസിൽ നിന്നും ആരേയും പരിഗണിച്ചില്ല. കള്ളമെങ്കിൽ ശ്രീ മുല്ലപ്പള്ളി പറയട്ടെയെന്നും ലതിക സുഭാഷ് പറയുന്നു.

ഏറ്റുമാനൂർ സീറ്റിന്

ഏറ്റുമാനൂർ സീറ്റിന്

ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കാൻ താല്പര്യമറിയിച്ചു മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു, എന്നാൽ തരുമെന്നോ മറ്റൊരു മണ്ഡലം നിർദേശിക്കുവാനോ ആരും തയ്യാറായില്ല. മഹിളാ കോൺഗ്രസ്‌ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചു ഏറ്റുമാനൂർ, വൈപ്പിൻ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളുടെ പേരും പിന്നീട് നൽകുകയും ചെയ്തു. ബന്ധപ്പെട്ടവർക്ക് നിഷേധിക്കാനാകുമോ?

ഉറപ്പ് മാത്രം

ഉറപ്പ് മാത്രം

മാർച്ച്‌ 8ന് ശ്രീ എ കെ ആന്റണിയോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞതാണ്, പരിഹരിക്കാമെന്ന് ഉറപ്പ് നൽകി, പക്ഷേ ഒന്നുമുണ്ടായില്ല. ഈ ദിവസങ്ങളിൽ ശ്രീ കെ സി വേണുഗോപാൽ, ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ, ശ്രീ രമേശ്‌ ചെന്നിത്തല, ശ്രീ ഉമ്മൻ ചാണ്ടി എന്നിവരെ ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചു, ആരും പ്രതികരിച്ചില്ല.

 എന്തുകൊണ്ട് സീറ്റ് നൽകി

എന്തുകൊണ്ട് സീറ്റ് നൽകി

കേരള കോൺഗ്രസ് സീറ്റ്‌ വച്ചുമാറാൻ തയ്യാറായിരുന്നു, കോൺഗ്രസിലെ നേതാക്കന്മാർ തടസ്സം നിന്നു, കാരണം സ്വാർത്ഥ താല്പര്യങ്ങൾ. ഏറ്റുമാനൂർ മണ്ഡലത്തിലെ ബ്ലോക്ക്‌ പ്രസിഡന്റ്മാരും മണ്ഡലം പ്രസിഡന്റ്മാരും തിരുവനന്തപുരത്ത് കോൺഗ്രസിനായി ഏറ്റുമാനൂർ സീറ്റ്‌ ആവശ്യപ്പെടാൻ പോയപ്പോൾ എന്തായിരുന്നു പ്രതികരണം. വിരലിൽ എണ്ണാവുന്ന അംഗങ്ങൾ ഉള്ള ഒരു പാർട്ടിക്ക് അവർ വേണ്ടെന്നു പറഞ്ഞിട്ടും സീറ്റ്‌ നൽകിയതിലെ മനോവികാരം നേതാക്കൾ വ്യക്തമാക്കണം.

 അവഗണന മാത്രം

അവഗണന മാത്രം

അവഗണയിൽ പ്രതിഷേധിച്ചു കെപിസിസി ഓഫീസിൽ രാത്രി 1 മണിവരെ നിരാഹാരമിരുന്നിട്ടും വിളിച്ചത് ശ്രീ ബെന്നി ബഹന്നാൻ മാത്രമായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ശ്രീ ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ കണ്ടിരുന്നു, ഒരു തീരുമാനവും പറഞ്ഞില്ല. ശ്രീ ഐവാൻ ഡിസൂസ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുന്ന ദിവസം രാവിലെ ശ്രീ ഡോമിനിക് പ്രസന്റേഷൻ, ശ്രീ കെ പി ധനപാലൻ എന്നിവർ എന്താണ് ഞാനുമായി സംസാരിച്ചതെന്ന് അവർ പറയട്ടെയെന്നും ലതിക സുഭാഷ് പറയുന്നു.

മത്സരം എതിരാളികളോട്

മത്സരം എതിരാളികളോട്

അന്ന് വൈകുന്നേരം 3:45ന് ശ്രീ അനിൽ ആന്റണി, മഹിളാ കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ശ്രീമതി ഷമീന ഷഫീഖ് എന്നിവർ എന്താണ് എന്നെ അറിയിച്ചതെന്ന് അവർ വ്യക്തമാക്കണം. ഞാൻ ഒരിക്കലും സ്ഥാനമോഹിയോ അഴിമതിക്കാരിയോ അല്ല. ചിലർക്ക് ഇപ്പോൾ ഞാൻ മറ്റ് പലതുമാകും, ഓർക്കുക മൂന്നോ നാലോ നേതാക്കന്മാർ അല്ല കോൺഗ്രസ്‌ പാർട്ടി. അത്തരക്കാർ ഈ പാർട്ടിയെ കുളം തോണ്ടും. അവസാനമായി, ഞാൻ ഏറ്റവുമധികം ആദരിക്കുന്ന പിതൃതുല്യനായ ശ്രീ ഉമ്മൻ ചാണ്ടി ഒരുതവണ വിളിച്ച് ലതിക ഇത്തവണ മത്സരിക്കേണ്ട എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ പിന്മാറിയെനേ. പക്ഷേ അദ്ദേഹം എന്നെ മുൻകാലത്തെപ്പോലെ പാടെ അവഗണിച്ചു.
പിന്നെ ഒത്തുകളി സ്ഥാനാർഥി തുടങ്ങിയ ആരോപണങ്ങൾ ഏറ്റുമാനൂരിലെ ജനങ്ങൾ തീരുമാനിക്കട്ടെ എന്തായിരുന്നു എ ഐ സി സി സർവ്വേ ഫലം? ഏറ്റുമാനൂർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ആയി എന്റെ മത്സരം ഇടതുപക്ഷത്തോടാണ്, കോൺഗ്രസിനോടോ യുഡിഎഫിനോടോ അല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍

cmsvideo
  ചാണ്ടി സാറിനെപ്പോലെ നല്ലൊരാൾ വേറെ ആരുണ്ട്, പുതുപ്പള്ളിക്കാർ പറയുന്നു | Oneindia Malayalam
  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി

  English summary
  Lathika Subash criticizes congress leaders over their comments on her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X