കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്‌നാഥ് സിങിന്റെ രസകരമായ അഭ്യര്‍ഥന; കൈയ്യടിച്ച് പ്രവര്‍ത്തകര്‍, ഉമ്മന്‍ ചാണ്ടിയുടെ മറുപടി

Google Oneindia Malayalam News

കോട്ടയം: ദേശീയ നേതാക്കളെ ഇറക്കി കളം നിറയുകയാണ് ബിജെപിയും കോണ്‍ഗ്രസുമെല്ലാം. ജെപി നദ്ദയും അമിത് ഷായും മടങ്ങിയതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് കേരളത്തിലെത്തിയത്. നാളെ പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. കോട്ടയത്ത് പുതുപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ രാജ്‌നാഥ് സിങ് പങ്കെടുത്തു.

p

വാഹനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് മുന്നിലൂടെയായിരുന്നു രാജ്‌നാഥ് സിങിന്റെ യാത്ര. പുറത്ത് കൂടി നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കൈവീശി കാണിച്ച് അദ്ദേഹം കടന്നുപോയി. പ്രവര്‍ത്തകര്‍ തിരിച്ചും. ഓഫീസിന് വിളിപ്പാടകലെ രാജ്‌നാഥ് സിങിന്റെ പ്രസംഗ വേദി. സംസാരം തുടങ്ങിയപ്പോള്‍ കത്തിക്കയറി. ഉമ്മന്‍ ചാണ്ടിയോട് രസകരമായ അഭ്യര്‍ഥന. ഉമ്മന്‍ ചാണ്ടിയോടുള്ള ബഹുമാനം എടുത്തുപറഞ്ഞായിരുന്നു അഭ്യര്‍ഥന. പത്ത് തവണ ജയിച്ചില്ലേ. ഇനി യുവാക്കള്‍ക്ക് മാറി കൊടുത്തൂടേ എന്ന്. അല്‍പ്പം പരിഹാസം കലര്‍ന്ന സംസാരം ബിജെപി പ്രവര്‍ത്തകര്‍ കൈയ്യടിച്ച് സ്വീകരിച്ചു.

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തിയുള്ള ഒരു തിരഞ്ഞെടുപ്പുണ്ടോ കോണ്‍ഗ്രസിന്. വൈകാതെ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത്. തന്നോട് തന്റെ പാര്‍ട്ടി പറഞ്ഞിട്ടാണ് മല്‍സരിക്കുന്നത്. രാജ്‌നാഥ് സിങ് അദ്ദേഹത്തിന്റെ പാര്‍ട്ടി പറയുന്നത് അനുസരിക്കുന്നു. ഞാന്‍ എന്റെ പാര്‍ട്ടി പറയുന്നത് അനുസരിക്കുന്നു. അത്രമാത്രം.

കോണ്‍ഗ്രസ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ കൊല്ലം ജില്ലയില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തും. ബിജെപിക്ക് വേണ്ടി നരേന്ദ്ര മോദി പാലക്കാട് ജില്ലയിലും. കേരളത്തില്‍ വിഐപികളെല്ലാം എത്തുന്നതോടെ സാധാരണക്കാരുടെ യാത്ര അല്‍പ്പം പ്രയാസത്തിലാകുമെന്ന് ചുരുക്കം.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല | Oneindia Malayalam

English summary
Oommen Chandy reply to Rajnath Singh request over contesting election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X