പിണങ്ങിപ്പോയ കാമുകിയെ തട്ടിക്കൊണ്ട് പോയി വായിൽ ഡീസലൊഴിച്ചു, കോട്ടയത്ത് യുവാവ് അറസ്റ്റിൽ
കോട്ടയം: കാമുകിയായിരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പില്‍ ജിതിന്‍ സുരേഷ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ക്ക് 24 വയസ്സാണ്.
യുവതിയുടെ വായില്‍ ജിതിന്‍ ഡീസല്‍ ഒഴിച്ചതായും പരാതിയുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഇങ്ങനെ
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

കൊല്ലാട് കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറായ ജിതിന്‍ സുരേഷും പൂവന്തുരുത്ത് സ്വദേശിനിയായ യുവതിയും പ്രണയത്തിലായിരുന്നു. യുവതി പത്തൊന്‍പത് വയസ്സുകാരിയാണ്. ജിതിന്റെ ചില സ്വഭാവ ദൂഷ്യങ്ങള്‍ കാരണം യുവതി പ്രണയ ബന്ധത്തില്‍ നിന്നും അടുത്തിടെ പിന്മാറിയിരുന്നു. അതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ പൂവന്തുരുത്തില്‍ യുവതി സുഹൃത്തിനോട് സംസാരിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു.

ഇവിടേക്ക് ഓട്ടോയുമായി ജിതിന്‍ എത്തി. യുവതിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റിയതിന് ശേഷം പ്രതി ഓടിച്ച് പോയി. പ്രണയബന്ധത്തില്‍ നിന്നും യുവതി പിന്മാറിയതിലുളള പക തീര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നാട്ടകം എന്ന സ്ഥലത്ത് പാറേച്ചാല്‍ ബൈപ്പാസില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓട്ടോ നിര്‍ത്തി. ഇവിടം ആളൊഴിഞ്ഞ പ്രദേശമാണ്.
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്

തുടര്‍ന്ന് ഓട്ടോയില്‍ നിന്നും ഇറങ്ങിയ ജിതിന്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മാത്രമല്ല യുവതിയുടെ വസ്ത്രങ്ങളും ഇയാള്‍ വലിച്ച് കീറി. തുടര്‍ന്ന് കയ്യില്‍ കരുതിയ കുപ്പിയിലെ ഡീസല്‍ എടുത്ത് യുവതിയുടെ വായ കുത്തിപ്പിടിച്ച് ഒഴിക്കുകയായിരുന്നു. യുവതി നിലവിളിച്ച് കൊണ്ട് ജിതിന്റെ കയ്യിലെ ഡീസല്‍ കുപ്പി തട്ടിത്തെറിപ്പിച്ചു.

യുവതിയുടെ നിലവിളി നാട്ടുകാര്‍ ശ്രദ്ധിക്കുന്നത് കണ്ടതോടെ പ്രതി ഓട്ടോയുമെടുത്ത് വീണ്ടും പോയി. യുവതിയെ ഇയാള്‍ വീടിന് സമീപത്ത് കൊണ്ട് പോയി ഇറക്കി വിട്ടു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ വീട്ടുകാരോട് ജിതിന്‍ മര്‍ദ്ദിച്ചത് അടക്കമുളള കാര്യങ്ങള്‍ അറിയിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

തുടര്‍ന്ന് യുവതി ജിതിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ജിതിനെ പോലീസ് പിടികൂടി. കോട്ടയം ഈസ്റ്റ് പോലീസ് ആണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ജിതിനെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ റിജോ പി ജോസഫ്, എസ്‌ഐ എം അനീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ജിതിനെ വലയിലാക്കിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കി. ജിതിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications