കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്‌

  • By Desk
Google Oneindia Malayalam News

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലിന് ഇരകളായ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കരിഞ്ചോല മല: കണ്ണടക്കരുത് നാം എന്നെഴുതിയ ബാനറിന് പിറകിലായി പ്രവര്‍ത്തകര്‍ അണിനിരന്നു.

ചുങ്കത്ത് നിന്നാരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് മുമ്പില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇരകളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, ദുരന്ത കാരണത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തുക, ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

Youth League protest

തുടര്‍ന്ന് നടന്ന ധര്‍ണ്ണ മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറയില്‍ ദുരിതബാധിതര്‍ക്ക് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതിനെ രാഷ്ട്രീയമായി കാണുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കാര്യങ്ങള്‍ നേരാംവണ്ണം നടക്കാത്തത് ചൂണ്ടിക്കാണിക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല.

ദുരിതബാധിതര്‍ക്ക് അനുവദിച്ച നാമമാത്രമായ തുക പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. എം.എല്‍.എയും മന്ത്രിമാരും ക്യാമ്പ് ചെയ്താലും ഒന്നും നടക്കില്ലെന്നാണ് കട്ടിപ്പാറ സംഭവത്തിലൂടെ മനസിലാവുന്നത്. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടുവെച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നഷ്ടപരിഹാരത്തുക ഉയര്‍ത്തണം. കട്ടിപ്പാറക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ടി. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. എം.എ റസാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, നജീബ് കാന്തപുരം, ടി.കെ മുഹമ്മദ് മാസ്റ്റര്‍, എം.എ ഗഫൂര്‍, എ.കെ കൗസര്‍, മുഹമ്മദ് മോയത്ത്, പി.പി ഹാഫിസുറഹ്മാന്‍, വി.കെ.അബ്ദുറഹിമാന്‍, ഹാരിസ് അമ്പായത്തോട് സംസാരിച്ചു. റഫീഖ് കൂടത്തായി സ്വാഗതവും സി.കെ റസാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മാര്‍ച്ചിന് ഒ.കെ.ഇസ്മയില്‍, ഇഖ്ബാല്‍ കത്തറമ്മല്‍, ഷമീര്‍ മോയത്ത്, നൗഷാദ് പന്നൂര്‍, എ.ജാഫര്‍, പി.അനീസ്, അഷ്‌റഫ് പൂലോട്, സുബൈര്‍ വെഴുപ്പൂര്‍, എം.നസീഫ്, കെ.കെ സൈനുദ്ദീന്‍, റാഫി ചെരച്ചോറ, എ.ജാഫര്‍ മാസ്റ്റര്‍, എം.ടി അയ്യൂബ്ഖാന്‍, എന്‍.കെ മുഹമ്മദലി, ഷാഫി സക്കരിയ്യ, മുനവ്വര്‍ സാദത്ത്, മുജീബ് ആവിലോറ, കെ.ടി.റഊഫ് നേതൃത്വം നല്‍കി.

English summary
Kozhikode Local News about youth league protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X