Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധന മുന്നോട്ട്, 25 ലക്ഷം പിന്നിട്ട് ടെസ്റ്റുകള്‍

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ടെസ്റ്റുകളും വര്‍ധിക്കുന്നു. ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് ജില്ലയിലെ കേസുകള്‍. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 25 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.

1

ജൂലൈ രണ്ടുവരെ 25,04,536 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 91,0872 ആന്റിജന്‍ പരിശോധനകളും 47,89,17 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും 28,663 ട്രൂനാറ്റ് പരിശോധനകളും നടത്തി. 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 10,83097 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.46 ശതമാനമാണ്.

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

Recommended Video

cmsvideo
    WHO's warning about delta plus virus

    ജില്ലയിലെ 65 കോവിഡ് ആശുപത്രികളില്‍ 3,123 കിടക്കകളില്‍ 2,037 എണ്ണം ഒഴിവുണ്ട്. 190 ഐ.സി.യു കിടക്കകളും 59 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 755 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 705 കിടക്കകള്‍, 80 ഐ.സി.യു, 32 വെന്റിലേറ്റര്‍, 410 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

    10 സി.എഫ്.എല്‍.ടി.സികളിലായി 1,144 കിടക്കകളില്‍ 822 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എല്‍. ടി.സികളില്‍ 378 എണ്ണം ഒഴിവുണ്ട്. 56 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1262 കിടക്കകളില്‍ 964 എണ്ണം ഒഴിവുണ്ട്.

    ക്യൂട്ട് ലുക്കില്‍ സാമന്ത അക്കിനേനി-ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+