കോഴിക്കോട് റെയില്‍വേ പാളത്തില്‍ സ്ഫോടക വസ്തു: വീട്ടുകാര്‍ക്കെതിരെ കേസ്, അട്ടിമറിയില്ല
കോഴിക്കോട്: കല്ലായിയില്‍ റയില്‍ പാളയത്തില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ സമീപത്തെ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ട്രാക്കില്‍ കണ്ടെത്തിയ സ്ഫോടക വസ്തു സമീത്തെ വീണ്ടുകാര്‍ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള റയില്‍ പാളത്തിലായിരുന്നു സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്...
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം
പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ബോംബ് സ്ക്വാഡും സിറ്റി പൊലീസ് കമ്മീഷണറും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുവിന്റെ ഉറവിടം കണ്ടെത്തിയത്. വിവാഹ ആഘോഷത്തിന് ശേഷം അവശേഷിച്ച പടക്കങ്ങളും മറ്റും പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അട്ടിമറി സാധ്യത ഇല്ലെന്നാണ് നിഗമനമെങ്കിലും സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസേടുത്തു.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നിരുത്തരവാദപരമായ പടക്കങ്ങള്‍ റെയില്‍വേ പാളത്തില്‍ തള്ളിയതിനാലാണ് വീട്ടുകാര്‍ക്കെതിരെ കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. പൊട്ടിച്ച പടക്കങ്ങളുടെ അവിശിഷ്ടങ്ങളും പൊട്ടാത്ത പടക്കങ്ങളുമായിരുന്നു പാളത്തിന് സമീപ് തള്ളിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പടക്കത്തിന്റെ അവശിഷ്ടങ്ങളും കവറുകളും ലഭിച്ചു.
'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്


Click it and Unblock the Notifications