വനിത പൊലീസുകാരെ പോലും വെറുതെ വിട്ടില്ല; അശ്ലീല ആംഗ്യവും മോശം പെരുമാറ്റവും, ഒടുവില്‍ അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയവരെ അറസ്റ്റ് ചെയ്തു. സ്ത്രീകളോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വനിത പൊലീസുകാരെ മഫ്തിയില്‍ നിര്‍ത്തിയാണ് ഓപ്പറേഷന്‍ റോമിയോ എന്ന പേരില്‍ പരിശോധന നടത്തിയത്. വനിത പൊലീസ് അടക്കമുള്ളവരോട് മോശം രീതിയില്‍ ആഗ്യം കാണിച്ചവരും ശല്യം ചെയ്തവരുമാണ് അറസ്റ്റിലായത്. നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

പലയിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പോലും മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ട്. അത്തരത്തില്‍ പിടികൂടിയെ 20 പേരെ കര്‍ശനമായ താക്കീത് നല്‍കി വിട്ടയച്ചു. ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയില്‍ സ്ത്രീകളോട് ആക്രമം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ഇത്തരത്തില്‍ നടപടികള്‍ ശക്തമാക്കുമെന്ന് പൊലീസ് സിറ്റി പൊലീസ് മേധാവി എ അക്ബര്‍ അറിയിച്ചു. ഡി സി പി ശ്രീനിവാസന്റെ നിര്‍ദ്ദേശപ്രകാരമാണ് വനിത പൊലീസ് സ്റ്റേഷന്‍, വനിത സെല്‍, പിങ്ക് പട്രോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications