ഫറോക്കിലെ ഇഎസ്‌ഐ ആശുപത്രിയിൽ മൂർഖൻ പാമ്പ്..! ജീവനക്കാരും, രോഗികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...
കോഴിക്കോട്: ഫാറൂഖിലെ ഇഎസ്‌ഐ ആശുപത്രിയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിന്റെ കടിയിൽ നിന്നും രോഗികളും, ജീവനക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദിനംപ്രതി ചികിത്സക്കായി നിരവധി എത്തുന്ന ഇസിജി റൂമിലാണ് പാമ്പിനെ കണ്ടത്. മലബാറിലെ മൂന്ന് ജില്ലകളിലുള്ള ആളുകൾ ഇഎസ്‌ഐ ആനുകൂല്യങ്ങൾക്കായി എത്തുന്ന ആശുപത്രിയാണ് ഇത്.
പഞ്ചവർണ തത്തയെ തരാമെന്ന് പറഞ്ഞുപറ്റിച്ചു; മൂന്നര ലക്ഷം തട്ടിയ യുവാവ് പോലീസ് പിടിയിൽ
നേരത്തെ തന്നെ ആശുപത്രി പരിസരത്തെ കാട് വെട്ടിത്തെളിക്കാത്തതിന് എതിരെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് ഇഴജന്തുക്കൾ ഉൾപ്പെടെ ആശുപതി കെട്ടിടത്തിനകത്തേക്ക് കടന്നുകയറാൻ തുടങ്ങിയത്. ഇസിജി റൂമിലെ ബെഡിനടുത്തുള്ള റാക്കിന് അടിയിലായിരുന്നു പാമ്പിനെ കണ്ടത്.

ഒടുവിൽ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ പുറത്തേക്ക് കൊണ്ട് പോവാൻ കഴിഞ്ഞത്. ഇതിന് ശേഷമാണ് ഇസിജി റൂമിൽ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചത്. ആശുപത്രിക്ക് ചുറ്റും കാടുമൂടി നിലയിലാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ ഇവിടെ നിന്ന് കൂടുതൽ ഇഴജന്തുക്കൾ ആശുപത്രിക്ക് സമീപത്തേക്ക് എത്തുമോ എന്ന ഭയത്തിലാണ് രോഗികളും ജീവനക്കാരും.
നൂറുകണക്കിന് ആളുകളാണ് ദിവസം ഇവിടേക്ക് ചികിത്സക്കായി എത്തുന്നത്. കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇഎസ്ഐ ആശുപത്രിയാണ് ഫാറൂഖിലേത്. എന്നാൽ പരിസരം ശുചിയായി സൂക്ഷിക്കാത്തതിനാൽ ഭയപ്പാടോടെയാണ് ഇവിടെ രോഗികളും കൂട്ടിരിപ്പുകാരും രാത്രി കഴിച്ചുകൂട്ടുന്നത്.
അതേസമയം, ജില്ലയിൽ പകർച്ച വ്യാധികൾ പകരുന്നത് തുടരുകയാണ്. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയുമാണ്. കോവിഡിനു പുറമേ എച്ച്1 എൻ1, മഞ്ഞപ്പിത്തം, ന്യുമോണിയ എന്നിവ ഉൾപ്പെടെ ബാധിച്ച് 80 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഡെങ്കിപ്പനി ബാധിച്ച് 7 പേരും എലിപ്പനി പിടിപെട്ട് 3 പേരെയും ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നുമ്മൽ സ്വദേശി കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്‌തു.
തലവേദന, ചെറിയതോതിലുള്ള പനി, ശരീരവേദന തുടങ്ങിയവയാണ് കോവിഡിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണമുള്ളവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇതിനെ ഷിഗെല്ല ബാധിച്ച് പനങ്ങാട് പഞ്ചായത്തിലെ 6 വയസുകാരൻ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്.












Click it and Unblock the Notifications