ഫുട്ബോള്‍ പ്രവചന മത്സരം: മെഗാ സമ്മാനവും 10000 രൂപയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കി
കോഴിക്കോട്: പ്രവചന മത്സരത്തിലൂടെ ലഭിച്ച സമ്മാനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി വേറിട്ട മനുഷ്യനാവുകയാണ് മുയിപ്പോത്ത് നിരപ്പം കുന്നുകാരുടെ ബാബുവേട്ടന്‍. നിരപ്പം സ്‌റ്റേഡിയം കായിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കോപ്പ അമേരിക്ക - യൂറോ കപ്പ് പ്രവചന മത്സരത്തിലാണ് കെഎം ബാബു മെഗാ വിജയിക്കുള്ള സമ്മാനം കരസ്ഥമാക്കിയത്. ഒരു ചാക്ക് അരിയായിരുന്നു സമ്മാനമായി ലഭിച്ചത്.
സമ്മാനമായി കിട്ടിയ അരി മറ്റ് അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി കിറ്റായി പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് കെഎം ബാബു അറിയിച്ചു. ഇതിന് വേണ്ട തുക കൂടി കായിക കൂട്ടായ്മയുടെ സംഘാടക സമിതിയെ ഏല്‍പ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം തന്നെ ഗള്‍ഫില്‍ നടന്ന ബെറ്റിലൂടെ ലഭിച്ച 10000 രൂപയും അര്‍ഹതപ്പെട്ട പാവങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തികഞ്ഞ ഫുട്ബോള്‍ പ്രേമിയായ ബാബു പ്രദേശത്തെ കായിക സംഘാടന പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ്.

Recommended Video
പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് 13- വാർഡ് മെമ്പർ സുബൈദ ഇ.കെ ഉൽഘാടനം ചെയ്തു. പ്രാഥമിക മത്സരം മുതൽ ദിവസവും നറുക്കെടുപ്പിലൂടെ വിജയിക്ക് 1 ലിറ്റർ പെട്രോൾ വീതവും, മറ്റ് പ്രോൽസാഹന സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications