കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃഷ്ണപ്രിയയുടെ കൊലപാതകത്തിന് ന്യായീകരണം, സൈബർ പ്രചാരണങ്ങൾക്കെതിരെ സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: തിക്കോടിയില്‍ തീകൊളുത്തി കൊന്ന കൃഷ്ണപ്രിയയ്ക്ക് എതിരെ സംഘപരിവാര്‍ സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം. കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയ നന്ദു സംഘപരിവാര്‍ അനുഭാവി ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലാണ് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ്മ ന്യൂസ് റിപ്പോര്‍ട്ട് എന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. ആർഎസ്എസുകാരനായ നന്ദുവിന് ഈ ക്രൂരമായ കൊല നടത്തുന്നതിന് സംഘപരിവാറിന്റെ സഹായം കിട്ടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററുടെ കുറിപ്പ്: '' തിക്കോടിയിലെ കൃഷ്ണപ്രിയ എന്ന 22 കാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്‍റെ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺ

പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഘി ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ്മ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞു പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ഇയാളെ ചതിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് നിഷ്ഠൂരമായ ഈ കൊല പാതകമെന്നാണ് കര്‍മ്മ ന്യൂസിന്‍റെ റിപ്പോര്‍ട്ടിംഗ്. കൊല നടക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഫോണ്‍ ചെയ്തു റെക്കോര്‍ഡ് ചെയ്ത വോയ്സ് ക്ലിപ്പുകള്‍ ഉപയോഗിച്ചാണ് കര്‍മ്മ ന്യൂസ് ഇത്തരമൊരു റിപ്പോര്‍ട്ട് വളരെ ആസൂത്രിതമായി പടച്ചുണ്ടാക്കിയത്.

77

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിന്‍റെ തീരുമാനത്തിലും കൊലപാതക ആസൂത്രണത്തിലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവര്‍ അവനെ സഹായിച്ചിരുന്നുവെന്നതിന്‍റെ സൂചനകള്‍ പലതും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കൊല നടന്ന് നിമിഷങ്ങള്‍ക്കകം അവിടെയെത്തിയ ആര്‍.എസ്.എസുകാര്‍ അവനെ ചതിച്ചത് കൊണ്ടാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും വിശദീകരിക്കാന്‍ കാണിച്ച ഉത്സാഹവും സംശയം ജനിപ്പിക്കുന്നതാണ്.

വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

കര്‍മ്മ ന്യൂസിന്‍റെ പ്രചരണവും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലയെ ന്യായീകരിക്കുന്ന വിശദീകരണങ്ങളും സംഘപരിവാര്‍ സഹായം ആര്‍.എസ്.എസുകാരനായ നന്ദുവിന് ഈ ക്രൂരമായ കൊല നടത്തുന്നതിന് ലഭിച്ചിട്ടുണ്ടെന്നാണ് സംശയിപ്പിക്കുന്നതെന്ന് പ്രസ്താവന എടുത്തു പറയുന്നു. ഇത്തരം പ്രചരണം നടത്തിയവരെ കൂടി അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു''.

Kozhikode
English summary
CPM Slams cyber attack against Krishnapriya who got murdered at Calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X