കൃഷിയെല്ലാം തകര്‍ത്തു: ഇനിയും സഹിക്കാന്‍ വയ്യ 'ഒറ്റക്കെമ്പനെ വെടിവെച്ച് കൊല്ലണം'; കര്‍ഷകര്‍ പറയുന്നു
ചക്കിട്ടപാറ: കാട്ടുമൃഗ ശല്യത്തില്‍ പൊറുതിമുട്ടി ചക്കിട്ടപാറ പഞ്ചായത്തിലെ കര്‍ഷകര്‍. ആനകളും കാട്ടുപന്നിയും നിരന്തരം ജനവാസ മേഖലകളില്‍ ഇറങ്ങി കൃഷികള്‍ നശിപ്പിച്ചിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും കാര്യക്ഷമായ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നാണ് വി ഫാം കര്‍ഷക പ്രതിനിധികള്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടക്കുന്ന കര്‍ഷകരുടെ കുത്തിയിരിപ്പ് സമരം രണ്ടാം ദിവത്തിലേക്ക് കടക്കുകയാണ്. താമരശ്ശേരി ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയല്‍ ഉള്‍പ്പടേയുള്ളവര്‍ കര്‍ഷകരുടെ സമര വേദിയിലെത്തി ഐക്യദാര്‍ണ്ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ജുലൈ 10 ന് വിഫാം ജില്ലാ സെക്രട്ടി ബാബു പൈകയിലിന്‍റെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന ഹൈബ്രിഡ് തെങ്ങിന്‍ തൈക ഉള്‍പ്പടേയുള്ള കൃഷി നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബ സമേതം ബാബു പൈകയില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധനം നടത്തി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍റെയും കോഴിക്കോട് ഡിഎഫ്ഒയുടേയും ഇടപെടലിനേയും തുടര്‍ന്ന് അന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം 12 ന് സ്ഥലത്ത് എത്തിയ ഡിഎഫ്ഒ അടിയന്തര നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..

എന്നാല്‍ കഴിഞ്ഞ ദിവസവും ആനയിറങ്ങി വ്യാപകമായ തോതില്‍ കൃഷി നശിപ്പിച്ചു. വന്യമൃഗ ശല്യത്താൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 40 ലക്ഷം രൂപക്ക് മുകളിലാണ് പ്രദേശത്ത് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. നശിപ്പിക്കപ്പെട്ട കൃഷികള്‍ക്ക് വില നിര്‍ണ്ണയിച്ച് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.
കൃഷിയിടത്തിലിറങ്ങി വ്യാപക നഷ്ടം വിതക്കുന്ന ഒറ്റക്കൊമ്പനെ വെടിവെച്ച കൊല്ലാൻ വനം വകുപ്പ് തയ്യാറാവണം. അല്ലെങ്കില്‍ വനം വകുപ്പിന്‍റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ കൊണ്ടുവന്ന് ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തണം. അല്ലാത്തപക്ഷം പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു സുരക്ഷയും ഇല്ലാതാവുകയാണ്. ആനയെ പേടിച്ച് പ്രദേശത്തുകാർ റബർ ടാപ്പിംഗ് അടക്കം പണികൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കയാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ ആളുകള്‍ക്ക് ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ ശ്വാശത പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications