പുനസം:ഘടനയില്‍ പാളി എ ഗ്രൂപ്പ്, കോഴിക്കോട് ഡിസിസി കൈവിട്ടു, സിദ്ദിഖിനെതിരെ പടയൊരുക്കം
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഡിസിസി പുനസംഘടന കഴിഞ്ഞതിന് പിന്നാലെ ഗ്രൂപ്പ് പോരും കനക്കുന്നു. കോഴിക്കോട് ഡിസിസി കൈവിട്ടതാണ് എ ഗ്രൂപ്പിന്റെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് പ്രധാന കാരണമായി എ ഗ്രൂപ്പ് ചൂണ്ടിക്കാണുന്നത് ടി സിദ്ദിഖിനെയാണ്. ദീര്‍ഘകാലമായി എ ഗ്രൂപ്പ് കൈവശം വെച്ചിരുന്നതായിരുന്നു കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനം. ഇത്തവണ ഉമ്മന്‍ ചാണ്ടി തന്നെ ഇവിടെ പേരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുധാകരന്റെ പിന്തുണയോടെ അപ്രതീക്ഷിതമായി പ്രവീണ്‍ കുമാര്‍ ഇവിടെ അധ്യക്ഷനാവുകയായിരുന്നു. ഉമ്മന്‍ ചാണ്ടി പറഞ്ഞ പേരിനെ മറികടന്ന് ഐ ഗ്രൂപ്പുകാരനെ പിന്തുണച്ചത് ടി സിദ്ദിഖാണ്.

എ ഗ്രൂപ്പിലെ നിര്‍ണായക നേതാവ് തന്നെ ഐ ഗ്രൂപ്പിനെ പിന്തുണച്ചത് വലിയ ക്ഷീണമായെന്നാണ് വിലയിരുത്തല്‍. അതും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പേരിനെ മറികടന്ന് വിശ്വസ്തന് കൂടിയായ സിദ്ദിഖ് ഐ ഗ്രൂപ്പിനെ പിന്തുണച്ചതാണ് നേതാക്കളെ രോഷാകുലരാക്കുന്നത്. ഗ്രൂപ്പിന്റെ വക്താവായിരുന്നയാളാണ് സിദ്ദിഖ്, ഇപ്പോള്‍ ഗ്രൂപ്പില്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്ന് നേതാക്കള്‍ തുറന്നടിക്കുന്നു. പാര്‍ട്ടി വക്താവായ കെസി അബു സിദ്ദിഖിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഒന്നര പതിറ്റാണ്ടായി കോഴിക്കോട് ഡിസിസിയിലെ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് കൈവശമായിരുന്നു. അതാണ് ഇപ്പോള്‍ കൈവിട്ടുപോയിരിക്കുന്നത്.
ഹിമാചലില്‍ വെക്കേഷന് അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
അതേസമയം സിദ്ദിഖിനെ മാത്രം ഈ വിഷയത്തില്‍ കുറ്റപ്പെടുത്താനുമാവില്ല. കാര്യമായിട്ടുള്ള പേരുകളൊന്നും ജില്ലയില്‍ നിന്ന് എ ഗ്രൂപ്പിന് നിര്‍ദേശിക്കാനില്ലായിരുന്നു. അതുകൊണ്ട് തന്നെ ഡിസിസി അധ്യക്ഷ പദവി കൈവിട്ട് പോകുമോ എന്ന പേടി എ ഗ്രൂപ്പിനുണ്ടായിരുന്നു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് കിടാവിന്റെ പേരാണ് ഉമ്മന്‍ ചാണ്ടി ജില്ലയിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെ എ ഗ്രൂപ്പിലാരുംകാര്യമായി പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ബാലകൃഷ്ണന് ഗ്രൂപ്പിനുള്ളിലും പാര്‍ട്ടിക്കുള്ളിലും വേണ്ടത്ര പിന്തുണയില്ലെന്ന് വ്യക്തമായിരുന്നു. ജില്ലയില്‍ നിന്നും സുപ്രധാന നേതാവായിട്ടും ബാലകൃഷ്ണനെ പിന്തുണയ്ക്കാന്‍ സിദ്ദിഖ് തയ്യാറായില്ല.
ഐ ഗ്രൂപ്പുകാരനായ പ്രവീണ്‍ കുമാറിനെയാണ് സിദ്ദിഖും പിന്തുണച്ചത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എ ഗ്രൂപ്പിലെ കടുത്ത അമര്‍ഷത്തിന് കാരണവും ഇത് തന്നെയാണ്. ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് ഇപ്പോള്‍ ഗ്രൂപ്പില്ല എന്നൊക്കെ പറഞ്ഞാല്‍, അത് വെറും കബളിപ്പിക്കലാണെന്ന് കെസി തുറന്നടിച്ചു. ടി സിദ്ദിഖിനെതിരെയുള്ള ഒളിയമ്പ് കൂടിയാണ് ഇത്. അതേസമയം ഡിസിസി പ്രസിഡന്റായെങ്കിലും ഐ ഗ്രൂപ്പില്‍ വലിയ പിന്തുണ പ്രവീണ്‍ കുമാറിനില്ല. ഗ്രൂപ്പ് നോമിനിയായിട്ടല്ല, മറിച്ച് എംകെ രാഘവന്റെയും കെ മുരളീധരന്റെയും ആളെന്ന നിലയിലാണ് പ്രവീണ്‍ കുമാര്‍ അധ്യക്ഷനാവുന്നത്. കോഴിക്കോട് നിന്ന് എംഎല്എയില്ലെന്ന നാണക്കേട് അടക്കം ഒഴിവാക്കുകയാണ് പുതിയ അധ്യക്ഷന്റെ വെല്ലുവിളി.
ഇതിനിടെ ഡിസിസി പുനസംഘടനയില്‍ മുതിര്‍ന്ന നേതാക്കളാകെ രോഷത്തിലാണ്. താനുമായി പുനസംഘടന കാര്യത്തില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. സുധാകരന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ അമര്‍ഷത്തിലാണ് ഉമ്മന്‍ ചാണ്ടി. രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ഒറ്റതവണയാണ് ചര്‍ച്ച നടന്നതെന്നും, വിഡി സതീശനും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. രണ്ട് തവണ ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നു. ആദ്യത്തെ ചര്‍ച്ചയില്‍ നല്കിയ ലിസ്റ്റാണ് സുധാകരന്റെ കൈവശമുള്ളത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Recommended Video
ഹൈക്കമാന്‍ഡ് പക്ഷേ നേതാക്കളുടെ പരാതികളെ അവഗണിക്കാനാണ് ശ്രമിക്കുന്നത്. എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചാണ് പോരാട്ടം നയിക്കുന്നത്. തങ്ങളെ ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം. എന്നാല്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തീരുമാനിച്ചിട്ടുണ്ട്. സ്വന്തം ജില്ലകളില്‍ വരെ നോമിനികളെ വെട്ടിയെന്നാണ് ഇവരുടെപരാതി. ഫില്‍സണ്‍ മാത്യുവിനെ കോട്ടയത്ത് അടക്കം കൊണ്ടുവരാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയെ പ്രകോപിപ്പിച്ചിരുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയായിരുന്നു നാട്ടകം സുരേഷിലെത്തിയത്.
-
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications