കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കില്‍പ്പെട്ട് മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: തെങ്ങ് ശരീരത്തില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല് കോളേജിലേയ്ക്ക് കൊണ്ടുപോയ ആള്‍ താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.

ചുരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.

1

കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. കേസ് ഫെബ്രുവരി 21 ന് പരിഗണിക്കും.

വീടിന് സമീപം നിന്ന തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയിലാണ് എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന് ഗുരുതരമായി പരിക്കേറ്റത്. മലാപറമ്പ് സ്വദേശി പി. ഐ. ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചുരം റോഡില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം ജനവിരുദ്ധ സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ബുധനാഴ്ച (ജനു.18ന്) സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിക്കും. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ നിയന്ത്രിക്കുന്ന ക്രമസമാധാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപത് ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത എല്‍ഡിഎഫ് പക്ഷേ വാഗ്ദാനത്തിന്റെ ഒരു ശതമാനം പോലും പൂര്‍ത്തീകരിച്ചെല്ലന്നതാണ് വസ്തുത. മാത്രമല്ല, പാര്‍ട്ടി ബന്ധുക്കള്‍ക്ക് മാത്രം ജോലികള്‍ നല്‍കി. ഖജനാവ് കാലിയായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂര്‍ത്തും അഴിമതിയും നിത്യ സംഭവമായി.

നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിച്ചപ്പോഴും നിയന്ത്രിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ഒന്നും ചെയ്തില്ല. ലഹരി മാഫിയയെ നിയന്ത്രിക്കുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ ബാറുകള്‍ അനുവദിക്കുകയും ചെയ്തു.

പോലീസില്‍ പോലും ഒട്ടേറെ ക്രിമിനല്‍ കേസ് പ്രതികളാണുള്ളത്. ആഭ്യന്തര വകുപ്പ് നിഷ്‌ക്രിയമാണ്. പൗരത്വ സമരക്കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ വാഗ്ദാനം പാലിക്കാതെ സമരത്തില്‍ പങ്കെടുത്തവരെ വഞ്ചിച്ചു.

എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ട ഒരു സര്‍ക്കാരാണ് നിലവിലുള്ളത്. പൊതുജന രോഷം ഏറ്റെടുത്താണ് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അവസാനിക്കുന്ന റാലിയില്‍ കാല്‍ ലക്ഷത്തോളം പേര്‍ അണിനിരക്കും.

Kozhikode
English summary
death in heavy traffic block: human rights commission asks for a investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X