കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹർജിക്കാർ പുതിയ ചിന്താഗതിക്കു പ്രേരണയായെന്ന അഭിനന്ദനത്തോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി തീർപ്പാക്കിയത്.
പെൺകുട്ടികൾക്കു രാത്രി 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്റെ അനുമതി മതിയാകും. അതേ സമയം മറ്റാവശ്യങ്ങൾക്ക് 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണമെന്നും കോടതി വിധിച്ചു.

ഹോസ്റ്റൽ വിദ്യാർഥികളുടെ പുറത്തു പോകാനുള്ള അവകാശത്തിൽ സർക്കാർ നിലപാടു രേഖപ്പെടുത്തിയാണ് ഹർജി കോടതി തീർപ്പാക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ ഹർജി പരിഗണിക്കുമ്പോൾ ഹോസ്റ്റലുകൾ ജയിലുകളല്ലെന്നു കോടതി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ അവകാശം പൗരൻമാർക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന. പെൺകുട്ടികൾക്കു ഭരണഘടനാപരമായ അവകാശമുണ്ട്.
ഒരു പക്ഷെ ആൺകുട്ടികളെക്കാൾ അത്തരം അവകാശം കൂടുതലായി പെൺകുട്ടികൾക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങൾ പെൺകുട്ടികളുടെ മേൽ ചുമത്താനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഹോസ്റ്റൽ ഹോട്ടൽ അല്ലെന്നും ഇവിടെ നൈറ്റ് ലൈഫ് അനുവദിക്കാനാവില്ലെന്നും ആരോഗ്യ സർവകലാശാല കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 25 വയസ് ആവുമ്പോഴാണ് പക്വത വരുന്നത്. അതുവരെ പൂർണമായ സ്വാതന്ത്ര്യം അനുവദിക്കുന്നതു ശരിയല്ല. കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സർവകലാശാല സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കൽ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ആൺപെൺഭേദമില്ലാതെ വിദ്യാർഥികൾക്ക് രാത്രി 9.30നുശേഷവും ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് ഉത്തരവ്.
ഹർജി പരിഗണനയിലിരിക്കെ, മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശനത്തിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. രാത്രി 9.30നു ശേഷം മൂവ്‌മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ഉത്തരവ്. രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾക്കാണ് ഇതു ബാധകം. ഒന്നാംവർഷ വിദ്യാർഥികൾ നേരത്തേ കയറണം.
രാത്രി 9.30നുശേഷം ആവശ്യമുണ്ടെങ്കിൽ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാനാകു എന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കിൽ വാർഡന്റെ അനുമതിയോടെ പുറത്തുപോകാൻ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചു. കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രധാന റീഡിങ് റൂം 11 വരെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, രാത്രി ഒൻപതിന് അടയ്ക്കുന്ന പ്രധാന റീഡിങ് റൂമിന്റെ പ്രവർത്തനം ദീർഘിപ്പിക്കാൻ ജീവനക്കാരയടക്കം വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications