കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ തീപ്പിടുത്തങ്ങള്‍ പതിവാകുന്നു; ഇടപെട്ട് കളക്ടര്‍, പരിശോധന കര്‍ശനമാക്കും

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ തീപ്പിടുത്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഢി.സ്ഥാപനങ്ങളില്‍ അഗ്നിശമന മുന്‍കരുതല്‍ ഉപകരണങ്ങള്‍ ഉണ്ടെന്നും തീപ്പിടുത്ത സാഹചര്യങ്ങളില്‍ അവ ഉപയോഗയോഗ്യമാണെന്നും ഉറപ്പു വരുത്തണം.

ഷോര്‍ട് സര്‍ക്യൂട്ടും, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള വീഴ്ചയുമാണ് ചെറുകിട വ്യവസായ യൂണിറ്റുകളിലുണ്ടായ തീപ്പിടുത്തങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടത്ര പരിശീലനം ലഭിക്കാത്തതും തീപ്പിടുത്തതിന്റെ തീവ്രത കൂട്ടുന്നു.

1

ജില്ലയിലെ വ്യവസായ യൂണിറ്റുകളിലും കെട്ടിടങ്ങളിലും ആവശ്യമായ അഗ്നിശമന സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിവിഷണല്‍ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, തുടര്‍പരിശോധന നടത്തുകയും ചെയ്യും.

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

ജില്ലയിലെ വ്യവസായ യൂണിറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി, മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. ആദ്യഘട്ട പരിശോധന ഒക്ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഒരു കൊലയാളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറല്‍ഒരു കൊലയാളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറല്‍

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനരയായ സെക്യൂരിറ്റി ജീവനക്കാരന്‍ ദിനേശന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.

ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ആരോഗ്യ മന്ത്രിയോ മെഡിക്കല്‍ കോളേജ് അധികൃതരോ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല ജീവനക്കാരനെ സന്ദര്‍ശിക്കാന്‍ പോലും മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമാണെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു ഡിവൈഎഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം ചിത്രീകരിച്ച മാധ്യമം ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഷംസുദ്ദീന് ഗുരുതരമായി മര്‍ദ്ദനമേറ്റ സംഭവത്തിലും ഇതുവരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഡിവൈഎഫ്‌ഐ നടത്തിയ നരനായാട്ടിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലീസിനെതിരെ നീങ്ങേണ്ടി വരുമെന്ന് പ്രവീണ്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.

ബാഴ്‌സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും

Kozhikode
English summary
fire safety not upto mark collector says strict action will take in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X