Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മഴ ശക്തം: നിരവധി നാശനാഷ്ടങ്ങള്‍, കുറ്റ്യാടി ഡാമില്‍ ജലനിരപ്പുയർന്നു

കോഴിക്കോട്: മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ വിവിധാ ഭാഗങ്ങളില്‍ മഴക്കെടുതിയും രൂക്ഷമായി. പേരാമ്പ്ര ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും പനമരം കടപുഴകി വീണ് വീടും കാറും തകർന്നു. എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീടാണ് തകർന്നത്. അപകടത്തില്‍ വീടിന്റെ സൺഷെയ്ഡും ഒരുഭാ ഗത്തെ ഫില്ലറുകളും തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആറ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഇന്നലെയും ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴ ദുരിതം വിതച്ചിരുന്നു. കൂരാച്ചുണ്ട്, കൊഴുക്കല്ലൂർ ഉൾപ്പെടെ ജില്ലയിലെ സ്ഥലങ്ങളിൽ 12-വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരം വീണതിനെ തുടർന്ന് വിവിധ മേഖലകളില്‍ വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കാവിലുമ്പാറ വെട്ടിക്കുഴിയിൽ ജോസ്, ഞാറക്കാട്ടിൽ പുഷ്പരാജൻ എന്നിവരുടെ വീടിന് മുകളില്‍ മരം വീണു. കൂരാച്ചുണ്ട് വില്ലേജിലെ കുഴിപ്പള്ളി സുലോചനയുടെ വീടിനും മഴയിൽ ഭാഗിക കേടുപാടുകള്‍ സംഭവിച്ചു.

ra

കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ കക്കയം ഡാമിൽ കനത്ത മഴയിൽ ജലനിരപ്പ് 2478.5 അടിയായി വർധിച്ചിട്ടുണ്ട്. 2487 അടിയാണ് പരമാവധി സംഭരണശേഷി. ജലം 2485 അടിയാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. അലേര്‍ട്ട് നിലവിലുള്ളതിനാലും ഇപ്പോള്‍ കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍

റിസര്‍വോയറിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേയ്ക്ക് ഉയരുന്ന സാഹചര്യത്തില്‍ ഡാം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ സെക്കന്‍റില്‍ 100 ക്യുബിക്ക് മീറ്റര്‍ വരെ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍, വയനാട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍

Recommended Video

cmsvideo
    മഴക്കെടുതിയിൽ മരണം 5 കടന്നു. അപകട മുന്നറിയിപ്പ് | *Weather

    ഇങ്ങനെ വെളളം തുറന്നു വിടുന്നതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ കൊയിലാണ്ടി, വടകര തഹസില്‍ദാര്‍മാര്‍ക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും കളക്ടർ അറിയിച്ചു. 1. തിരുവളളളൂര്‍, 2. വില്യാപ്പളളി, 3. ആയഞ്ചേരി 4. നാദാപുരം, 5. കൂത്താളി, 6. പേരാമ്പ്ര, 7. ബാലുശ്ശേരി, 8. പനങ്ങാട്, 9. കൂരാച്ചുണ്ട്, 10. കുന്നുമ്മല്‍, 11.കായക്കൊടി 12.കാവിലുംപാറ, 13.കുറ്റ്യാടി, 14.മരുതോങ്കര, 15.വേളം 16.ചങ്ങരോത്ത്, 17. ചക്കിട്ടപ്പാറ തുടങ്ങിയ പഞ്ചായത്തുകളെയാണ് ഡാം തുറക്കുന്നത് ബാധിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+