കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാനത്തില്‍ ജമീലയിലൂടെ ആ ചരിത്രം പഴങ്കഥയാക്കുമോ സിപി എം?; മന്ത്രിസഭയിലേക്ക് വന്നാല്‍ പുതിയ തുടക്കം

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി പദവികള്‍ സംബന്ധിച്ച് ഘടക കക്ഷികള്‍ക്കിടയില്‍ ഏകദേശ ധാരണയുണ്ടാക്കിയ സിപിഎം സ്വന്തം മന്ത്രിമാര്‍ ആരെക്കെയെന്ന ചര്‍ച്ചകളിലേക്കും കൂടി കടന്നിരിക്കുകയാണ്. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നാണ് സൂചന.

കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍

മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കെകെ ശൈലജയും ഒഴികേയുള്ള എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അങ്ങനെയെങ്കില്‍ ആരൊക്കെയാവും പുതുതായി മന്ത്രിസഭയില്‍ ഇടംപിടിക്കുകയെന്ന ചര്‍ച്ചകളും സജീവമാണ്.

രണ്ടാം പിണറായി മന്ത്രിസഭ

രണ്ടാം പിണറായി മന്ത്രിസഭ

എംബി രാജേഷ്, പി രാജീവ്, ബാലഗോപാല്‍ തുടങ്ങിയ പേരുകള്‍ പുതുതായി മന്ത്രിസഭയിലേക്ക് സാധ്യത കല്‍പ്പിക്കുന്നവരുടെ പട്ടികയിലുണ്ട്. ഈ നിരയിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും പരിഗണിക്കപ്പെടുന്ന ഒരു പേരാണ് കാനത്തില്‍ ജമീലയുടേത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള നേതാവ് കൂടിയാണ് കാനത്തില്‍ ജമീല.

യുഡിഎഫ് ഇനി എഴുന്നേല്‍ക്കരുത്, പതനം പൂര്‍ണ്ണമാക്കാന്‍ പിണറായി; മന്ത്രിസഭാ രൂപീകരണത്തിലും തന്ത്രംയുഡിഎഫ് ഇനി എഴുന്നേല്‍ക്കരുത്, പതനം പൂര്‍ണ്ണമാക്കാന്‍ പിണറായി; മന്ത്രിസഭാ രൂപീകരണത്തിലും തന്ത്രം

കാനത്തില്‍ ജമീല

കാനത്തില്‍ ജമീല

കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ എന്‍ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ കാനത്തില്‍ ജമീല വിജയിച്ച് കയറിയത്. 8472 വോട്ടുകള്‍ക്കായിരുന്നു ഇടത് വിജയം. നേരത്തെ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ച് വിജയിച്ച ചരിത്രം കൂടിയുണ്ട് കാനത്തില്‍ ജമീലയ്ക്ക്.

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍

രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒഴികേയുള്ള എല്ലാവരും പുതുമുഖങ്ങളായിരിക്കും എന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതോടെയാണ് കാനത്തില്‍ ജമീലയുടെ പേരും ഇടം പിടിച്ചത്. കോഴിക്കോട് ജില്ലയില്‍ നിലവില്‍ സിപിഎമ്മിനുള്ള ഏക മന്ത്രി പേരാമ്പ്രയില്‍ നിന്നുമുള്ള ടിപി രാമകൃഷ്ണനാണ്.

രാമകൃഷ്ണന്‍ മാറിയാല്‍

രാമകൃഷ്ണന്‍ മാറിയാല്‍

ഒന്നാം പിണറായി സര്‍ക്കാര്‍ എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണന്‍. മാറ്റത്തിന്‍റെ ഭാഗമായി ടിപി രാമകൃഷ്ണന്‍ ഇത്തവണ മാറി നില്‍ക്കേണ്ടി വന്നാല്‍ ജില്ലയില്‍ നിന്നും ഇത്തവണ വിജയിച്ച് വന്ന സിപിഎം സ്ഥാനാര്‍ത്ഥികള്‍ എല്ലാം പുതുമുഖങ്ങള്‍ ആണ്. ആ സാഹചര്യത്തിലാണ് രണ്ട് വട്ടം ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ കാനത്തില്‍ ജമീലയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.

പുതിയ ചരിത്രം

പുതിയ ചരിത്രം

കാനത്തില്‍ ജമീല മന്ത്രിസഭയില്‍ ഇടം പിടിച്ചാല്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്ന പുതിയ അധ്യായമാവും അത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത ഇതുവരെ കേരളത്തില്‍ മന്ത്രിയായിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാറിലൂടെ ആ ചരിത്രം പഴങ്കഥയാക്കണമെന്ന ആഗ്രഹിക്കണമെന്ന ആലോചനയും സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.

വനിതാ മന്ത്രിമാരുടെ എണ്ണം

വനിതാ മന്ത്രിമാരുടെ എണ്ണം

കഴിഞ്ഞ തവണ ജെ മേഴ്സിക്കുട്ടിയമ്മ, കെകെ ശൈലജ ടീച്ചര്‍ എന്നിങ്ങനെ രണ്ട് പേരായിരുന്നു മന്ത്രിസഭയില്‍ ഇടം പിടിച്ചത്. ഇത്തവണ അത് ഉയര്‍ത്തണമെന്ന ആലോചന ഇടത് മുന്നണിക്കുണ്ട്. മൂന്നോ അല്ലെങ്കില്‍ നാലോ ആയി വനിതാ മന്ത്രിമാരുടെ എണ്ണം കൂടാനാണ് സാധ്യത. അത്തരമൊരു തീരുമാനം ഉണ്ടായാല്‍ അതും കാനത്തില്‍ ജമീലയുടെ സാധ്യത വര്‍ധിപ്പിക്കും.

കെകെ ശൈലജ ഉറപ്പ്

കെകെ ശൈലജ ഉറപ്പ്

സിപിഎമ്മില്‍ നിന്നും കെകെ ശൈലജയുടെ മന്ത്രിസ്ഥാനം ഉറപ്പാണ്. ആറന്‍മുളയില്‍ നിന്ന് രണ്ടാമതും വിജയിച്ച വീണാ ജോര്‍ജിനും സാധ്യതയുണ്ട്. ഇവരോടൊപ്പം കാനത്തില്‍ ജമീലയും പിണറായി സര്‍ക്കാറില്‍ ഇടംപിടിച്ചാല്‍ സിപിഎമ്മില്‍ നിന്ന് മാത്രം മൂന്ന് വനിതാ മന്ത്രിമാര്‍ ഉണ്ടാകും. സിപിഐക്ക് ലഭിക്കുന്ന നാല് മന്ത്രി പദവികളില്‍ ഒന്ന് വനിതക്കായിരിക്കുമെന്ന് സൂചനയുണ്ട്.

സ്വന്തം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കണ്ട് ഞെട്ടി യുഡിഎഫ്: തകര്‍ന്നടിഞ്ഞ പ്രതീക്ഷസ്വന്തം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കണ്ട് ഞെട്ടി യുഡിഎഫ്: തകര്‍ന്നടിഞ്ഞ പ്രതീക്ഷ

എട്ടുപേര്‍ മാത്രം

എട്ടുപേര്‍ മാത്രം

ചിഞ്ചുറാണിയുടെ പേരാണ് സിപിഐയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. അങ്ങനെയെങ്കില്‍ നാല് വനിതാ മന്ത്രിമാര്‍ എന്ന പുതിയ ചരിത്രം കുറിക്കാനും രണ്ടാം പിണറായി സര്‍ക്കാറിന് സാധിക്കും. ആറ് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള കേരള നിയമസഭയില്‍ ഇന്നുവരെ മന്ത്രിമാരായാത് കേവലം എട്ട് വനിതകളാണ് എന്നതാണ് ചരിത്രം. കെആര്‍ ഗൗരിയമ്മ, എം കമലം, എംടി പത്മ, സുശീല ഗോപാലന്‍, പികെ ശ്രീമതി, പികെ ജയലക്ഷ്മി, കെകെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് മന്ത്രിമാരായ എട്ട് വനിതകള്‍.

സാധ്യത അടയുന്നത്

സാധ്യത അടയുന്നത്

അതേസമയം, പാര്‍ട്ടി സെക്രട്ടറിയേറ്റ് ​അംഗങ്ങളെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ടിപി രാമകൃഷ്ണന് വീണ്ടും നറുക്ക് വീഴും. ആ സാഹചര്യത്തില്‍ കാനത്തില്‍ ജമീലയുടെ സാധ്യത എത്രത്തോളമാണ് എന്ന കാര്യം സംശയകരമാണ്. അങ്ങനെയെങ്കില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഏക സിപിഎം മന്ത്രി ടിപി രാമകൃഷ്ണനാവും.

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet
മറ്റ് പേരുകള്‍

മറ്റ് പേരുകള്‍

കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, ചിത്തരഞ്ജന്‍, വി അബ്ദുറഹിമാന്‍ തുടങ്ങിയവുരടെ പേരുകളും മന്ത്രിസഭയിലെത്തുന്നവരുടെ സാധ്യതാ പട്ടികയിലുണ്ട്. തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുന്‍പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാനാണ് സിപിഎം ശ്രമം.

വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Kozhikode
English summary
kannathil jameela from Koyilandy may be in the second Pinarayi cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X