'കോഴിക്കോട് കുറ്റ്യാടിയും സൗത്തും ലീഗിന് നഷ്ടമാകും'; കണക്കുകള്‍ അനുകൂലം, പ്രതീക്ഷയോടെ സിപിഎം
കോഴിക്കോട്: കഴിഞ്ഞ തവണത്തെ അത്ര എത്തിയില്ലെങ്കിലും സംസ്ഥാനത്ത് തന്നെ ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്ന ജില്ലയാണ് കോഴിക്കോട്. 78.40 ശതമാനം പോളിങ്ങാണ് ഇത്തവണ ജില്ലയില്‍ നടന്നത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85 ശതമാനം. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വലിയ അവകാശ വാദങ്ങളുമായി പ്രമുഖ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജില്ലയില്‍ ഇത്തവണ ഇടത് ആധിപത്യം സമ്പൂര്‍ണ്ണമായിരിക്കുമെന്നാണ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നത്.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

കോഴിക്കോട് ജില്ലയില്‍
2016 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ 11 ഉം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ഇത്തവണ അത് 13 ല്‍ 13 എന്നാക്കി മാറ്റുമെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പേരാമ്പ്രയിലെ ഇടത് സ്ഥാനാര്‍ത്ഥി കൂടിയായി മന്ത്രി ടിപി രാമകൃഷ്ണന്‍ അവകാശപ്പെടുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുള്ള കണക്കുകളാണ് ഇത്തരമൊരു അഭിപ്രായത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.

പേരാമ്പ്രയില്‍
പേരാമ്പ്രയില്‍ കഴിഞ്ഞതവണത്തേക്കാള്‍ വലിയ ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രമായിട്ട് പോലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി മുഹമ്മദ് ഇഖ്ബാലിനെതിരെ നാലായിരത്തോളം വോട്ടുകള്‍ക്കായിരുന്നു ടിപി രാമകൃഷ്ണന് വിജയിക്കാന‍് സാധിച്ചത്. എന്നാല്‍ ഇത്തവണ അത് വലിയ തോതില്‍ ഉയരുമെന്നാണ് ടിപി രാമകൃഷ്ണന്‍ പറയുന്നത്.

പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു
തിരഞ്ഞെടുപ്പിന്‍റെ ഒരോ ഘട്ടത്തിലും അനുകൂല സ്ഥിതി വര്‍ധിച്ച് വരികയായിരുന്നു. ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനങ്ങളും പൊതു സ്വീകാര്യത വര്‍ധിപ്പിച്ചു. ഇതോടൊപ്പം മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഒരു പ്രത്യേക നില കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

മുല്ലപ്പള്ളി തെളിയിക്കണം
എല്‍ഡിഎഫ്-എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനകളേയും അദ്ദേഹം തള്ളുന്നു. എസ്ഡിപിഐ പോലുള്ള സംഘടനകളുമായി എല്‍ഡിഎഫിന് യാതൊരു ബന്ധവുമില്ല. മുല്ലപ്പള്ളിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. അദ്ദേഹത്തിന്‍റെ ആരോപണം തെളിയിക്കേണ്ടത് അദ്ദേഹമാണെന്നും ടിപി രാമകൃഷ്ണന്‍ പറയുന്നു.

തിരിച്ച് പിടിക്കും
2016 ല്‍ ജില്ലയില്‍ രണ്ട് മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. കോഴിക്കോട് സൗത്തും കുറ്റ്യാടിയുമായിരുന്നു അത്. ഈ രണ്ട് മണ്ഡലവും ഇത്തവണ തിരിച്ച് പിടിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ നിഗമനം. വടകര മണ്ഡലത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് കുറഞ്ഞത്
മണ്ഡലം അടിസ്ഥാനമാക്കിയുള്ള വോട്ടിങ് കണക്കുകള്‍ പരിശോധിച്ച് സിപിഎം ജില്ലാ നേതൃത്വും വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വെക്കുന്നത്. ശക്തമായ മത്സരം നടന്ന കുറ്റ്യാടിയില്‍ 81.27 ശതമാനം പോളിങ്ങാണ് ഉണ്ടായത്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറഞ്ഞെങ്കിലും പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ആത്മവിശ്വാസം.

അഭിമാന വിഷയം
പാര്‍ട്ടിയിലും മുന്നണിയിലും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സീറ്റായതിനാല്‍ തന്നെ കുറ്റ്യാടിയിലെ വിജയം സിപിഎമ്മിന്‍റെ അഭിമാന വിഷയമാണ്. കെപി കുഞ്ഞമ്മദ് കുട്ടിക്ക് പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്തെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞെന്നാണ് പ്രതീക്ഷ. പാര്‍ട്ടി കേന്ദ്രങ്ങളിലെ ശക്തമായ പോളിങും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

കോഴിക്കോട് സൗത്തില്‍
ആകെ വോട്ട് 1,57,275 വോട്ടുകള്‍ ഉള്ള കോഴിക്കോട് സൗത്തില്‍ ഇത്തവണത്തെ പോളിങ് ശതമാനം 74.24 ആണ്. 2016 ല്‍ ആറായിരത്തിലേറെ വോട്ടിന് എംകെ മുനീര്‍ ഇവിടെ ജയിക്കുമ്പോള്‍ പോളിങ് ശതമാനം 77 ന് മുകളിലായിരുന്നു. ഇത്തവണ ലീഗില്‍ നിന്ന് തന്നെ നിഷേധ വോട്ടുകള്‍ ഉണ്ടായെന്നാണ് സൂചന. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ഇവിടെ പ്രതീക്ഷ നല്‍കുന്നതാണ്.
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍