കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊയിലാണ്ടി സീറ്റില്‍ നോട്ടമിട്ട് ലീഗും; സ്ഥാനാര്‍ത്ഥിയും തയ്യാര്‍, വിജയം ഉറപ്പെന്ന് പ്രാദേശിക ഘടകം

Google Oneindia Malayalam News

കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചില്ലെങ്കിലും വലിയ തിരിച്ചടി നേരിടാതെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. നഗരസഭകളുടേയും ഗ്രാമപഞ്ചായത്തുകളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും പല മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതുമാണ് യുഡിഎഫിന് ആശ്വാസത്തിന് വക നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിലയിരുത്തലിനോടൊപ്പം തന്നെ ഒരു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും യുഡിഎഫിനുള്ളില്‍ അനൗദ്യോഗികമായി തുടങ്ങി കഴിഞ്ഞു.

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍

സമീപകാലത്ത് യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ ജനവിധികളിലൊന്നാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഉണ്ടായത്. ജില്ലയില്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ 2 എണ്ണത്തില്‍ വിജയിച്ച് മുന്നണിയുടെ അഭിമാനം നിലനിര്‍ത്തിയത് ലീഗാണ്. മത്സരിച്ച മുഴുവന്‍ സീറ്റിലും മുന്‍ തവണത്തേതുകളിലെ പോലെ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

സീറ്റുകളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും

സീറ്റുകളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും

എന്നാല്‍ ഇത്തവണ വളരെ നേരത്തെ തന്നെ മത്സരിക്കുന്ന സീറ്റുകളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിലൂടെ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. സംസ്ഥാനത്ത് തന്നെ മുന്നണിയില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ലീഗ് നോട്ടമിടുന്ന ചില സീറ്റുകള്‍ കോഴിക്കോട് ജില്ലയിലുമുണ്ട്.

കോണ്‍ഗ്രസ് മത്സരിച്ചത്

കോണ്‍ഗ്രസ് മത്സരിച്ചത്

കഴിഞ്ഞ തവണ കൊയിലാണ്ടി, നാദാപുരം, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്നമംഗലം, സീറ്റുകളിലാണ് ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി മണ്ഡലങ്ങലില്‍ ലീഗും വടകരയില്‍ എല്‍ജെഡിയും പേരാമ്പ്രയില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിച്ചു. ഇതില്‍ എല്‍ജെഡിയും കേരള കോണ്‍ഗ്രസും മുന്നണി വിട്ടതോടെ വടകരയും പേരാമ്പ്രയും ഇത്തവണ മുന്നണിയില്‍ അധികമായി വന്നിട്ടുണ്ട്.

വടകര ആര്‍എംപിക്ക്

വടകര ആര്‍എംപിക്ക്

വടകര ആര്‍എംപിക്ക് വിട്ടുകൊടുക്കണമെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷത്തിന്‍റെയും നിലപാട്. വടകര സീറ്റില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി ആര്‍എംപിയിലെ കെകെ രമ എത്തുന്നതിലൂടെ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണക്കില്ലെന്നും ആര്‍എംപി സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടി വേണു നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പേരാമ്പ്ര സീറ്റിനായി

പേരാമ്പ്ര സീറ്റിനായി

പേരാമ്പ്ര സീറ്റിനായി മുസ്ലിം ലീഗ് അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാരണവശാലും പേരാമ്പ്ര വിട്ടു നല്‍കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലത്തില്‍ പാര്‍ട്ടിക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുന്നതിന്‍റെ ആവേശത്തിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തരും. ടി സിദ്ധീഖ്, കെഎം അഭിജിത്ത് തുടങ്ങിയ നേതാക്കളാണ് പേരാമ്പ്രയിലെ സാധ്യതാ പട്ടികയില്‍ ഉള്ളത്.

 കൊയിലാണ്ടി മണ്ഡലത്തിലും

കൊയിലാണ്ടി മണ്ഡലത്തിലും


പേരാമ്പ്രയ്ക്ക് സമീരത്തുള്ള കൊയിലാണ്ടി മണ്ഡലത്തിലും മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്നതായി ലീഗ് നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച് തോറ്റ തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തി കൊയിലാണ്ടി വിട്ടു തരണമെന്നാണ് ലീഗിന്‍റെ ആവശ്യം. എല്‍ഡിഎഫില്‍ തിരുവമ്പാടി സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയേക്കും.

തിരുവമ്പാടിക്ക് പകരം

തിരുവമ്പാടിക്ക് പകരം

ജില്ലയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടുതല്‍ ഉള്ള മണ്ഡലം എന്ന നിലയില്‍ തിരുവമ്പാടി കേരള കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് ഇടത് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ തങ്ങള്‍ മത്സരിക്കുന്നതിനേക്കാള്‍ ഉചിതം കോണ്‍ഗ്രസ് മത്സരിക്കുന്നതാണെന്ന വികാരമാണ് ലീഗ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. കൊയിലാണ്ടി സീറ്റ് ലീഗിന് ലഭിക്കുകയാണെങ്കില്‍ മുന്‍ പി.എസ്.സി അംഗവും മുസ്ലീംലീഗ് സംസ്ഥാന സമിതി അംഗവുമായ ടി ടി ഇസ്മായിലിനാണ് സാധ്യത കൂടുതല്‍.

കോണ്‍ഗ്രസിനുള്ളിലെ വികാരം

കോണ്‍ഗ്രസിനുള്ളിലെ വികാരം

എന്നാല്‍ വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വികാരം. 2001 ല്‍ പി ശങ്കരന്‍ വിജയിച്ച ശേഷം പിന്നീട് ഇതുവരെ മണ്ഡലത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 2006 ല്‍ പി വിശ്വനും 2011 ലും 2016 ലും കെ ദാസനുമാണ് ഇടത് സ്ഥാനാര്‍ത്ഥികളായി വിജയിച്ചത്.

എന്‍ സുബ്രഹ്മണ്യന്‍

എന്‍ സുബ്രഹ്മണ്യന്‍


കഴിഞ്ഞ തവണ കെ ദാസനോട് മത്സരിച്ച തോറ്റ എന്‍ സുബ്രഹ്മണ്യന്‍ ഇക്കുറിയും മണ്ഡലത്തില്‍ സീറ്റുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സുബ്രഹ്മണ്യന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മണ്ഡലത്തിലുനീളം സജീവമായിരുന്നു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്താനുള്ള സാധ്യതയും വിദൂരമല്ല.

അനുകൂല ഘടകം

അനുകൂല ഘടകം

കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിന്റെ പേരും സജീവ ചര്‍ച്ചയിലുണ്ട്. അനില്‍കുമാര്‍ 2011 ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച് കെ ദാസനോട് ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് വഴക്കില്ലായിരുന്നെങ്കില്‍ അന്ന് മണ്ഡലം തിരികെ പിടിക്കാന‍് കഴിയുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്‍റെ അനുകൂല ഘടകം.

അഭിജിത്തിന്‍റെ പേരും

അഭിജിത്തിന്‍റെ പേരും

കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന്‍റെ പേരും പരിണഗണനാ പട്ടികയില്‍ മുന്‍ നിരയിലുണ്ട്. കൊയിലാണ്ടിയില്‍ പരിചിതരായ നേതാക്കളെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍, മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.വി ബാലകൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും മുന്‍ഗണന.

സിപിഎമ്മിലെ കെ ദാസന്‍

സിപിഎമ്മിലെ കെ ദാസന്‍

2016 ല്‍ സിപിഎമ്മിലെ കെ ദാസന്‍ 13,369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊയിലാണ്ടിയില്‍ വിജയിച്ചത്. പയ്യോളി, കൊയിലാണ്ടി നഗരസഭകളും, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളുമാണ് കൊയിലാണ്ടി മണ്ഡലത്തില്‍ വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 70,698 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 68,379 വോട്ടുകളും ബി.ജെ.പിയ്ക്ക് 24,451 വോട്ടുകളും മണ്ഡലത്തില്‍ ലഭിച്ചതായാണ് കണക്ക്.

Kozhikode
English summary
kerala assembly election 2021; Muslim league want koyilandy seat to contest; hopes victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X