നോര്‍ത്ത് കിട്ടും; പക്ഷെ വടകരയിലും കുറ്റ്യാടിയിലും ഉള്‍പ്പടെ കോഴിക്കോട് അഞ്ചിടത്ത് സിപിഎമ്മിന് സംശയം
കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ പിണറായി വിജയന് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന കാര്യത്തില്‍ സിപിഎമ്മിന് സംശയമൊന്നുമില്ല. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ മുന്നണി അധികാരത്തില്‍ എത്തുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. ബൂത്ത് തലത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ കൃത്യമായ കണക്ക് കൂട്ടല്‍ ഇടതുമുന്നണിയുടേയും സിപിഎമ്മിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. 61 സീറ്റുകളില്‍ ജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. കടുത്ത മത്സരം നടക്കുന്ന 28 മണ്ഡലങ്ങള്‍ മാറ്റി നിര്‍ത്തിയുള്ള ഈ കണക്കില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ഉറപ്പിക്കുന്നത് എട്ട് മണ്ഡലങ്ങളാണ്. വടകര ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ മത്സരം ശക്തമാമെന്നാണ് വിലയിരുത്തല്‍.

എട്ടിടത്ത് വിജയം ഉറപ്പ്
2016 ലെ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ സംഭാവന ചെയ്ത ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. ആകെയുള്ള 13 മണ്ഡലങ്ങളില്‍ 11 ഇടത്തായിരുന്നു ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇത്തവണ അതിലും മികച്ച വിജയം പ്രതീക്ഷിക്കുമ്പോള്‍ ഉറപ്പ് കല്‍പ്പിക്കുന്നത് എട്ടിടത്ത് മാത്രമാണ്. വലിയ അടിയൊഴുക്ക് ഉണ്ടായില്ലെങ്കില്‍ ഇതില്‍ വ്യത്യാസം ഉണ്ടാവില്ല.

കൊയിലാണ്ടി, പേരാമ്പ്ര
നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ സീറ്റുകളാണ് എല്‍ഡിഎഫ് ഉറപ്പിക്കുന്നത്. ഇതില്‍ നാദാപുരത്ത് സിപിഐ, എലത്തൂരില്‍ എന്‍സിപി എന്നിവരും മത്സരിക്കുന്നു. കുന്ദമംഗലത്ത് പിടിഎ റഹീമും മത്സരിക്കുമ്പോള്‍ ശേഷിക്കുന്ന എല്ലാ സീറ്റിലും സിപിഎം സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

എലത്തൂരില്‍
എലത്തൂരില്‍ തന്നെയാണ് ഇത്തവണയും ഏറ്റവും വലിയ പ്രതീക്ഷിക്കുന്നത് എലത്തൂരിലാണ്. പേരാമ്പ്രയിലും ബേപ്പൂരിലും ഭൂരിപക്ഷം പതിനയ്യായിരം കടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൊയിലാണ്ടിയിലും കോഴിക്കോട് നോര്‍ത്തിലും മത്സരം ശക്തമായിരുന്നെന്ന പ്രതീതി ഉണ്ടാക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ടെങ്കിലും വിജയം ഉറപ്പാണെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.

വടകരയില്‍
അതേസമയം, ജില്ലയിലെ ശേഷിക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം ശക്തമായ മത്സരമാണ് നടന്നതെന്നും ഇവിടങ്ങളിലും സിപിഎം വിജയം പ്രതീക്ഷിക്കുന്നു. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് വടകരയിലാണ്. കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ യുഡിഎഫിന് നേരിയ മുന്‍തൂക്കം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും രണ്ടായിരത്തോളം വോട്ടുകള്‍ക്കെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കൊടുവള്ളിയില്‍
തിരുവമ്പാടിയില്‍ ലിന്റോ ജോസഫും സിപി ചെറിയ മുഹമ്മദും തമ്മില്‍ മികച്ച രീതിയില്‍ ഉള്ള മത്സരം നടന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞാല്‍ ലിന്റോ ജോസഫിന്റെ വിജയത്തില്‍ സംശയമില്ല. കൊടുവള്ളിയില്‍ നേരിയ മുന്‍തൂക്കം എംകെ മുനീറിന് തന്നെയാണ്. യുഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായാല്‍ മാത്രമെ കാരാട്ട് റസാഖിന് ഇത്തവണയും പ്രതീക്ഷയുള്ളു

കുറ്റ്യാടി
ജില്ലാ നേതൃത്വം വിജയം ഉറപ്പിക്കുമ്പോഴും സംസ്ഥാന നേതൃത്വം ശക്തമായ മത്സരം നടക്കുന്നെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ മണ്ഡലമാണ് കുറ്റ്യാടി. മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും കെപി കുഞ്ഞമ്മദ് കുട്ടി ആറായിരം വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് ജില്ലാ തലത്തിലെ വിലയിരുത്തല്‍. മത്സരം ശക്തമാണെങ്കില്‍ മണ്ഡലം കൂടെ പോരുമെന്ന് തന്നെയാണ് പ്രതീക്ഷ.

കോഴിക്കോട് സൗത്തില്‍
കോഴിക്കോട് സൗത്തില്‍ യുഡിഎഫില്‍ നിന്നും ചോരുന്ന വോട്ടുകളിലാണ് പ്രതീക്ഷ. നൂര്‍ബിന റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ലീഗിലെ ഒരു വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന് വന്ന വികാരം വോട്ടിങില്‍ പ്രതിഫലിക്കുമോ എന്നതാണ് ആകാംക്ഷ. ഐഎന്‍എല്‍ നേതാവായ അഹമ്മദ് ദേവര്‍ കോവിലിന് മികച്ച പ്രവര്‍ത്തനം നടത്താനായി. ആര് ജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയായിരിക്കും എന്നാണ് വിലയിരുത്തല്‍.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications