കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെൽഫി വേണ്ട, കാഴ്ച കാണൽ വേണ്ട: വെള്ളപ്പൊക്കെ സുരക്ഷാ നിർദേശങ്ങൾ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വെളളപ്പൊക്ക പ്രദേശങ്ങളിൽ പോകുമ്പോൾ സ്വീകരിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വെളളപ്പൊക്കം ബാധിച്ച സ്ഥലത്തേക്ക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്ത് പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്റ്റർ ആവശ്യപ്പെട്ടു.

floodrelief122


മറ്റു നിർദേശങ്ങൾ:

* വെളളക്കെട്ടിലൂടെ നടന്നുപോകുന്നത് പരമാവധി ഒഴിവാക്കുക. പോകേണ്ടത് അത്യാവശ്യമാണെങ്കില്‍ ഒരു നീളമുളള കമ്പോ വടിയോ കൊണ്ട് വെളളത്തിന്റെ ആഴം പരിശോധിച്ച് മുന്നോട്ട് പോകുക.

* ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് സമീപത്തുകൂടി നടക്കുന്നത് ഒഴിവാക്കുക. ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണു കിടക്കുന്ന സ്ഥലങ്ങളില്‍ ഒരു കാരണവശാലും നടന്നുപോകരുത്.

* വെളളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വൈദ്യുതി മെയിന്‍ കണക്ഷനും ഗ്യാസ്മെയിന്‍ കണക്ഷനും ഓഫാക്കണം

* ഇലക്ട്രിക് ഷോക്ക്, മൂര്‍ച്ചയുളള വസ്തുക്കള്‍, പാമ്പുകള്‍ ഉള്‍പ്പെടെയുളള വിഷ ജന്തുക്കള്‍ തുടങ്ങിയ അപകടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍ വെളളക്കെട്ടിനകത്തുകൂടി നടന്നു പോകുന്നത് പരമാവധി ഒഴിവാക്കണം.

* വെളളപ്പൊക്കമുളള വീടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ ലീക്കാകാനുളള സാധ്യത ഉളളതിനാല്‍ പുക വലിക്കുക, തീ കത്തിക്കുക, ഇലക്ട്രിക് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിവ ഒഴിവാക്കണം.

* മഴക്കാലം കഴിയുന്നതുവരെയെങ്കിലും തുടര്‍ച്ചയായി വെളളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകുകയും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കേണ്ടതുമാണ്.

* വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്വീവേജ് ലൈനുകള്‍, ഗട്ടറുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാറി സഞ്ചരിക്കേണ്ടതാണ്.

* വെളളക്കെട്ടില്‍ ഇറങ്ങേണ്ടത് അത്യാവശ്യമെങ്കില്‍ നിര്‍ബന്ധമായും സുരക്ഷിതമായ ചെരിപ്പ്/ഗംബൂട്ട് ധരിക്കുക.

* വെളളക്കെട്ടില്‍ ഇറങ്ങാനോ കളിക്കാനോ കുട്ടികളെ യാതൊരു കാരണവശാലും അനുവദിക്കരുത്.

* കേടായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഷോക്കടിക്കാന്‍ സാധ്യതയുണ്ട്.

* എമര്‍ജന്‍സി കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ കരുതി വെയ്ക്കുക.

* വീടുകളില്‍ ഫര്‍ണീച്ചര്‍, ഉപകരണങ്ങള്‍, മറ്റ് വിലപിടിപ്പുളള വസ്തുക്കള്‍ എന്നിവ പരമാവധി ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുക.

* രാത്രികാലങ്ങളില്‍ ജലാശയങ്ങളില്‍ മീന്‍പിടിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

* അപകടസാധ്യതയുളള ഡാമുകളിലും ജലാശയങ്ങളിലും മഴക്കാലം കഴിയുന്നതുവരെ ഒരു കാരണവശാലും ഇറങ്ങരുത്.

* ഉപയോഗശൂന്യമായ ക്വാറികള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കമ്പിവേലിയോ മറ്റോ കെട്ടി അടച്ചിടേണ്ടതാണ്.

* അപകടസാധ്യതയുളള ജലാശയങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്ത സ്ഥലങ്ങളില്‍ ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്ക്കേണ്ടതാണ്.

* ക്ഷേത്രങ്ങളുടേയോ സ്വകാര്യവ്യക്തികളുടേയോ അപകടസാധ്യതയുളള കുളങ്ങളില്‍ അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ അടിയന്തിരമായി മുന്നറിയിപ്പ് ബോര്‍ഡുകളും ബാരിക്കേഡുകളും സ്ഥാപിക്കേണ്ടതാണ്.

* വെള്ളപ്പൊക്ക സമയത്ത് ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക.

* മഴക്കാലം കഴിയുന്നതുവരെ വിനോദയാത്രകളും സാഹസിക യാത്രകളും കാഴ്ചകാണാനുളള യാത്രകളും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

Kozhikode
English summary
kerala floods directions to face natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X