Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഭാടങ്ങളില്ലാതെ അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം; വടകര ഒരുങ്ങി... ഇനി ഉത്സവ നാളുകൾ

വടകര: നാൽപ്പത്തിഒന്നാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ജനുവരി 11,12,13 തിയ്യതികളിൽ വടകര ടെക്നിക്കൽ ഹൈസ്കൂളിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11ന് രാവിലെ 9.30ന് സി.കെ.നാണു എം.എൽ.എ കലോത്സവം ഉൽഘാടനം ചെയ്യും.പ്രളയാനന്തര കേരളത്തിലെ ആഘോഷങ്ങളെല്ലാം ലളിതമായിരിക്കണമെന്ന നിർദ്ദേശം ഉൾക്കൊണ്ട് ആർഭാടങ്ങൾ ഒഴിവാക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ 39 സർക്കാർ ഹൈസ്കൂൾ,9ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി 875 വിദ്യാർത്ഥികൾ 48 ഇനങ്ങളിൽ മാറ്റുരക്കുമെന്ന് അധികൃതർ പറഞ്ഞു.ടെക്നിക്കൽ ഹൈസ്കൂൾ,മോഡൽ പോളി,ലയൺസ്‌ ഹാൾ എന്നിവിടങ്ങളിലെ ആറു വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്.13 ന് വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ സമ്മാനദാനം നിർവ്വഹിക്കും.

Youth festival

വാർത്താ സമ്മേളനത്തിൽ വി.ഗോപാലൻ മാസ്റ്റർ, എ.വി.സുരജിത്ത്, കെ.സി.സുഗതകുമാർ, കെ.ഗിരീഷ്, പി.സതീശൻ മാസ്റ്റർ, ടി.മധു എന്നിവർ പങ്കെടുത്തു.ജനതാദൾ നേതാവും മണിയൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ടി.ടി. മൂസ്സയുടെ സ്മരണാർത്ഥം ലോക് താന്ത്രിക് ജനതാദൾ മണിയൂർ പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച സ്മാരക മന്ദിരത്തിന്റെ ഉത്ഘാടനം ജനു: 11 ന് 4 മണിക്ക് മുതു വനയിൽ നടക്കും.കഴിഞ്ഞ മൂന്നിന് നടക്കേണ്ടിയിരുന്ന ഉത്ഘാടനം ഹർത്താൽ കാരണം മാറ്റിയതായിരുന്നു.സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ മനയത്ത്ചന്ദ്രൻ ,കെ.പി.മോഹനൻ, സലിം മടവൂർ,എം.കെ.പ്രേംനാഥ്, എൻ.കെ.വൽസൻ, എം.കെ.ഭാസ്കരൻ ,കെ.ശങ്കരൻ മാസ്റ്റർ, ഇ.പി.ദാമോദരൻ മാസ്റ്റർ, കെ.പി.കുഞ്ഞിരാമൻ, ടി.നാണു മാസ്റ്റർ, സാജിദ് തറോൽ എന്നിവർ സംസാരിക്കും. പഞ്ചായത്തിലെ മുൻ നേതാക്കളുടെ ഫോട്ടോ അനാഛാദനം, മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, അനുസ്മരണ പ്രഭാഷണം, മുഖ്യ പ്രഭാഷണം എന്നിവയുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+