ഞരമ്പ് മുറിച്ച കേസ്: കൂളായി കൂടത്തായി പ്രതി ജോളി ജോസഫ്, ചോദ്യത്തിന് ചിരിയോടെ മറുപടി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര പോലെ കേരളം ചര്‍ച്ച ചെയ്ത മറ്റൊരു കൊലപാതക കേസ് ഇല്ലെന്ന് തന്നെ പറയാം. പല കാലങ്ങളിലായി ആറ് പേരെ ജോളി ജോസഫ് എന്ന യുവതി ആസൂത്രിതമായി കൊലപ്പെടുത്തി എന്നതാണ് കുപ്രസിദ്ധമായ കൂടത്തായി കേസ്.
കേസില്‍ അറസ്റ്റിലായ ജോളി ജോസഫ് കോഴിക്കോട് ജയിലിലാണ് കഴിയുന്നത്. ജയിലില്‍ കഴിയവേ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ കേസില്‍ കോടതിയില്‍ എത്തിച്ചപ്പോള്‍ വളരെ കൂള്‍ മനോഭാവത്തിലായിരുന്നു ജോളി ജോസഫ്.

2020 ഫെബ്രുവരിയില്‍ ആണ് ജയിലിലെ സെല്ലിനുളളില്‍ ജോളി ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയില്‍ ആണ് ജോളിയെ സഹതടവുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോളിക്ക് വിഷാദരോഗം ബാധിച്ചതായി സംശയിക്കുന്നതായും ഇനിയും ആത്മഹത്യയ്ക്ക് ശ്രമിച്ചേക്കാം എന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യ വിദഗ്ധര്‍ അന്ന് പ്രതികരിച്ചത്.

ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ജോളിയെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി. കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് വളരെ ലാഘവത്തോടെയാണ് ജോളി ഇടപെട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ വക്കീല്‍ പറയും എന്നാണ് ജോളി മറുപടി നല്‍കിയത്. ചിരിയോടെ ആയിരുന്നു ജോളിയുടെ മറുപടി
ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം

കറുപ്പും ചുവപ്പും നിറമുളള ചുരിദാര്‍ ധരിച്ചാണ് ജോളി കോടതിയില്‍ എത്തിയത്. വിലങ്ങ് ധരിപ്പിക്കാതെയാണ് പോലീസുകാര്‍ ജോളിയെ കോടതിയില്‍ എത്തിച്ചത്. രണ്ട് വര്‍ഷമായി കോഴിക്കോട് ജയിലിലാണ് ജോളി ജോസഫ്. ജയിലില്‍ ഇപ്പോള്‍ ചിട്ടയോടെയാണ് ജോളിയുടെ ജീവിതം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ വൃത്തിയാക്കി മോടി പിടിപ്പിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ ജോളി ചെയ്യുന്നുണ്ടെന്നാണ് വിവരം.

ജയിലില്‍ ജോളി യോഗ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ ജോളിക്ക് ജയിലില്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ജോളിയെ നിരീക്ഷിക്കാന്‍ രണ്ട് ജീവനക്കാരെയും പ്രത്യേകം ചുമതലപ്പെടുത്തി. അഡ്വക്കേറ്റ് ആളൂരാണ് ജോളിയുടെ കേസ് വാദിക്കുന്നത്. നേരത്തെ ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കണം എന്നുളള ആളൂരിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.

ജോളിയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ജോളിക്കൊപ്പം ഇനി ജീവിക്കാന്‍ സാധിക്കില്ലെന്ന് ഷാജു സക്കറിയ നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ പറയുന്നു. തന്റെ ആദ്യ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ജോളി തന്റെ ജീവനും ഭീഷണി ആണെന്നും ഷാജു സക്കറിയ പറയുന്നു. 2017ലാണ് ജോളിയും ഷാജുവും വിവാഹിതരായത്.
Recommended Video

രണ്ട് പേരുടേയും പുനര്‍ വിവാഹങ്ങള്‍ ആയിരുന്നു. ഭര്‍ത്താവ് റോയ് തോമസ് അടക്കം കുടുംബത്തിലെ ആറ് പേരെയാണ് ഭക്ഷണത്തില്‍ സയനൈഡ് അടക്കമുളള വിഷം കലര്‍ത്തി ജോളി കൊലപ്പെടുത്തിയത്. സ്വത്തുക്കള്‍ സ്വന്തമാക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകങ്ങള്‍. ആദ്യ ഭര്‍ത്താവ് റോയി തോമസ്, റോയിയുടെ അമ്മ അന്നാമ്മ തോമസ്, അച്ഛന്‍ ടോം തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, കുഞ്ഞ് ആല്‍ഫൈന്‍ എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.
ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍
കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ












Click it and Unblock the Notifications