കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീടിന്റെ പേര് 'ശ്രീലകം', ഉള്ളിലുള്ളത് കോടയും വാഷും... പണി ചാരായം വാറ്റല്‍; യുവതി അറസ്റ്റില്‍

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ ചാരായം വാറ്റിയതിന് യുവതിയെ അറസ്റ്റ് ചെയ്തു. അത്തോളി മൊടക്കല്ലൂര്‍ സ്വദേശി മന്ദമംഗലത്തു 'ശ്രീലകം' വീട്ടില്‍ പ്രീജയെ (43) ആണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വീട്ടില്‍ വെച്ചായിരുന്നു ഇവര്‍ വാറ്റിയിരുന്നത്.

എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രീജയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത് എന്ന കേരള എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1

image credit: Facebook@Kerala Excise

റെയ്ഡ് നടത്തി യുവതിയെ അറസ്റ്റ് ചെയ്ത വിവരം ഫേസ്ബുക്ക് പേജിലൂടെയാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ ജി. ബിനുഗോപാലും സംഘവും ചേര്‍ന്നാണ് പ്രീജയുടെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

2

image credit: Facebook@Kerala Excise

20 ലിറ്റര്‍ ചാരായം, 50 ലിറ്റര്‍ സ്പെന്റ് വാഷ്, 600 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, ചാരായം ബോട്ടില്‍ ചെയ്യാനായി സൂക്ഷിച്ചിരുന്ന അറുപതോളം പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയാണ് പ്രീജയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.

കേരള എക്‌സൈസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വിവരങ്ങള്‍ ഇപ്രകാരമാണ്...

വസ്ത്രങ്ങള്‍ക്കൊപ്പം കഞ്ചാവ് വില്‍പന, സിഗ്നലിനായി പ്രത്യേക ലൈറ്റ്; 'അധോലോകത്ത് പൊലീസ് റെയ്ഡ്വസ്ത്രങ്ങള്‍ക്കൊപ്പം കഞ്ചാവ് വില്‍പന, സിഗ്നലിനായി പ്രത്യേക ലൈറ്റ്; 'അധോലോകത്ത് പൊലീസ് റെയ്ഡ്

3

കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി മന്ദമംഗലത്തു 'ശ്രീലകം' വീട് റെയിഡ് ചെയ്തു ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാലും പാര്‍ട്ടിയും ചേര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.

കാറിലെ ചിപ്പ് കണ്ടെത്തി.. ഇനി സത്യമറിയാമെന്ന് പൊലീസ്; സൈറസ് മിസ്ത്രിയുടെ അപകടത്തിന് പിന്നിലെന്ത്?കാറിലെ ചിപ്പ് കണ്ടെത്തി.. ഇനി സത്യമറിയാമെന്ന് പൊലീസ്; സൈറസ് മിസ്ത്രിയുടെ അപകടത്തിന് പിന്നിലെന്ത്?

4

അത്തോളി മൊടക്കല്ലൂര്‍ സ്വദേശി 43 വയസ്സുള്ള പ്രീജയെ അറസ്റ്റ് ചെയ്തു. 20 ലിറ്റര്‍ ചാരായം, 50 ലിറ്റര്‍ സ്പെന്റ് വാഷ്, 600 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, ചാരായം ബോട്ടില്‍ ചെയ്യാനായി സൂക്ഷിച്ചിരുന്ന അറുപതോളം പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ കണ്ടെടുത്തു.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

5

പാര്‍ട്ടിയില്‍ ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാല്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എ ജയരാജന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സോനേഷ്‌കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം.എ ശ്രീജില എന്നിവര്‍ ഉണ്ടായിരുന്നു.

Kozhikode
English summary
Kozhikkode: Kerala excise caught a woman for illegally making charayam at her house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X